തൃശൂര്‍ ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

തൃശൂര്‍ ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചു ഇന്നു പണിമുടക്കി സൂചനാസമരം നടത്തും. സിഐടിയു ബിഎംഎസ് തൊഴിലാളികളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.
ബസുടമകളും തൊഴിലാളികളുമായി നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ ജില്ലയിലെ രണ്ടായിരത്തോളം ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha