അനന്തപുരി ഭക്തി നിര്‍ഭരം; പണ്ഡാര അടുപ്പില്‍ നിന്നും തീ പകര്‍ന്നു, ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉടന്‍ തുടക്കമായി പണ്ഡാര അടുപ്പില്‍ നിന്നും തീ പകര്‍ന്നതോടെ തലസ്ഥാന നഗരം ഭക്തി നിര്‍ഭരമായി. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങളാണ് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. പൊങ്കാലയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു നേരതേതെ തന്നെ. ആറ്റുകാല്‍ ക്ഷേത്രത്തിലും തിരുവനന്തപുരത്തിന്റെ നഗരവീധികളിലും പൊങ്കാല അടുപ്പുകള്‍ ഇതിനോടകം തന്നെ നിരന്ന് കഴിഞ്ഞു. ക്ഷേത്രത്തിന്റെ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അര്‍പ്പിക്കുന്നവരെ ഇത്തവണ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാലിലേക്ക് ഭക്തരുടെ പ്രവാഹമാണ്. പൊങ്കാല ഉത്സവത്തിന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം പരിയരത്ത് നിരവധി സ്ത്രീകളാണ് പൊങ്കാലയടുപ്പുമായി സ്ഥാനം പിടിച്ചത് . പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ക്ക് ഇന്നലെ മുതല്‍ തന്നെ ക്ഷേത്ര പരിസരത്ത് അടുപ്പുകള്‍ നിരന്നിരുന്നു. ക്ഷേത്രത്തിലേക്കുളള വീഥികളെല്ലാം ഇഷ്ടികകള്‍ നിരത്തി സ്ഥലം പിടിച്ച് പൊങ്കാലയിട്ട് അമ്മക്ക് നിവേദ്യം തയ്യാറാക്കുവാണ് ഭക്തര്‍.
കണ്ണകി ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ നിഗ്രഹ ഭാഗം തോറ്റം പാട്ടുകാര്‍ പാടി. അത് കഴിഞ്ഞ ഉടന്‍ ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് ക്ഷേത്ര മേല്‍ശാന്തിമാര്‍ തിടപ്പള്ളികളിലെ പൊങ്കാല അടുപ്പുകളില്‍ കത്തിച്ചതോടെയാണ് തുടക്കമായത്. ക്ഷേത്രത്തിന് പുറത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പില്‍ സഹമേല്‍ശാന്തി തീ പകരുന്നതോടെ അടുപ്പ് വെട്ട് ചടങ്ങിന് തുടക്കമായി. തുടര്‍ന്ന് നഗരത്തിലെ പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ നിരന്ന പൊങ്കാല അടുപ്പുകളിലെക്ക് തീ പടരും.
കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്ന് പൊങ്കാല അര്‍പ്പിക്കാനെത്തുന്നവര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകളും, കൂടുതല്‍ സ്‌റ്റോപ്പുകളുമടക്കമുള്ള സൗകര്യം റയില്‍വേ ഏര്‍പ്പെടുത്തിയിരുന്നു.കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. 3500 പോലീസുകാരെയാണ് പൊങ്കാല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. മെഡിക്കല്‍ സംഘം, അഗ്‌നിശമന സേന എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പേപ്പര്‍ പ്ലേറ്റുകളുടെയും, തെര്‍മോക്കോള്‍ പ്ലേറ്റുകളുടെയും, പ്ലാസ്റ്റിക് കപ്പുകളുടെയും ഉപയോഗം ശുചിത്വ മിഷന്‍ നിരോധിച്ചിട്ടുണ്ട്. ഉച്ചക്ക് 1.30 ന് ഉച്ചപൂജക്ക് ശേഷമാണ് നിവേദ്യം. ഇതിനായി 250 ശാന്തിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ രാത്രി കാപ്പഴിച്ച ശേഷം കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha