നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പവുമില്ലെന്ന് ഇ ചന്ദ്രശേഖരന്‍നായര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍നായര്‍. സിപിഐഎം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും. പിണറായി വിജയന്‍ ജാഥ നയിച്ചതില്‍ തെറ്റില്ലെന്നും ആ ജാഥയ്ക്ക് ലഭിച്ച ജനപിന്തുണ അതാണ് സൂചിപ്പിക്കുതെന്നും ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു.
1957 ലെ ആദ്യകേരള നിയമസഭയില്‍ കൊട്ടാരക്കരയെ പ്രതിനിധീകരിക്കുകയും 1980 മുതല്‍ മൂന്നു തവണ സംസ്ഥാന മന്ത്രിയാകുകയും ചെയ്ത മുതിര്‍ന്ന സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മൂലം തലസ്ഥനത്തെ വസതിയില്‍ വിശ്രമത്തിലാണ്. എങ്കിലും ദേശീയസംസ്ഥാന രാ്ര്രഷ്ടീയ കാര്യങ്ങളില്‍ തെളിമയാര്‍ന്ന വീക്ഷണമാണ് സൗമ്യനായ രാഷ്ട്രീയ നേതാവ് എന്ന ബഹുമതി ചാര്‍ത്തിക്കിട്ടിയ ചന്ദ്രശേഖരന്‍നായര്‍ക്കുള്ളത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ആരു നയിക്കണം എന്ന കാര്യത്തില്‍ സിപിഐക്ക് ഒരു ആശയക്കുഴപ്പമില്ലെന്ന് ചന്ദ്രശേഖരന്‍നായര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. നേതാവിനെ തീരുമാനിക്കേണ്ടത് സിപിഐഎമ്മാണ്.
പിണറായി വിജയന്‍ കാസര്‍ഗോഡു നിന്ന് ജാഥ നയിച്ചതില്‍ ഒരു കുഴപ്പവുമില്ല. ജാഥയ്ക്ക് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. ആര്‍എസ്പിയെയും ജനതാദളിനെയും എല്‍ഡിഎഫിലേക്ക് തിരിച്ചു വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇത്രയധികം അഴിമതി ആരോപണം നേരിടേണ്ടി വന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. വിഴിഞ്ഞം പദ്ധതി നടപ്പാക്കിയതില്‍ ഈ സര്‍ക്കാരിന് ഒരു ക്രെഡിറ്റുമില്ല, ക്രെഡിറ്റ് അദാനിക്കും മോഡിക്കുമാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കരുതുന്നില്ലെന്നും നിയമസഭാ ബഹിഷ്‌കരണം ഉള്‍പ്പെടെ പ്രതിപക്ഷം സഭയില്‍ സ്വീകരിക്കുന്ന നടപടികള്‍ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലാത്തതു കൊണ്ടാണെന്നും ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha