മകനെ നെഞ്ചോട് ചേര്‍ത്ത് കെട്ടിവച്ച് അമ്മ കുളത്തില്‍ ചാടി ജീവനൊടുക്കി

രണ്ട് വയസുള്ള ഏക മകനെ സ്വന്തം ദേഹത്തോട് ചേര്‍ത്തുകെട്ടി യുവതി കുളത്തില്‍ചാടി ജീവനൊടുക്കി. തോപ്രാംകുടി തേട്ടുപാറയില്‍ സനീഷ (27), ദേവദത്ത് (2) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ അയല്‍ വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സനീഷയുടെ ഭര്‍ത്താവ് അനീഷ് (34) പെരുമ്പാവൂരില്‍ ഒരുമാസം മുമ്പുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചായിരുന്നു വാഹനാപകടം. അനീഷിന്റെ മരണത്തോടെ മാനസികമായി തകര്‍ന്ന സനീഷ നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അനീഷ് മരിച്ചതിന്റെ 41ാം ദിവസമാണ് ഇന്ന്. അതിന്റെ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. ഇന്നലെ രാത്രി മുതലാണ് ഇവരെ കാണാതായത്. അനീഷിന്റെ അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്തിനായില്ല. ഇന്ന് പുലര്‍ച്ചെയാണ് അയല്‍വാസിയുടെ കുളത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. മകനെ ചുരിദാറിന്റെ ഷാള്‍ കൊണ്ടാണ് സനീഷ സ്വന്തം ദേഹത്തോട് ചേര്‍ത്തു കെട്ടിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha