പി.ജെ ജോസഫ് യു.ഡി.എഫില്‍ തന്നെ

എല്‍.ഡി.എഫില്ക്ക് ചേക്കേറാനുള്ള ചില ജോസഫ് ഗ്രൂപ്പ് നേതാകേകളുടെ നീക്കം പാളുന്നു. കേരള കോണ്‍ഗ്രസ്സ് ജോസഫ് ലയനത്തിന് ശേഷം മോരും മുതിരയുമായിക്കിടന്നിരുന്ന ഇരു വിഭാഗങ്ങളും പരസ്യമായ ഏറ്റുമുട്ടലുകള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും ഉള്ളില്‍ കെടാത്ത അഗ്നി സൂക്ഷിച്ചിരുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ നാല് സീറ്റാണ് മാണി വിഭാഗം മത്സരിക്കാനായി ജോസഫിന് നല്‍കിയത്. എല്‍.ഡി.എഫ് ഗവണ്‍മെന്റെിന്റെ കാലത്തുണ്ടായ വിവാദത്തെതുടര്‍ന്ന മന്ത്രിസ്ഥാനം നഷ്ട്ടപ്പെട്ട ജോസഫ് മാനസീകമായി ഇടതു പക്ഷത്തിന്റെ നിന്നേറെ അകന്നുപേയിരുന്നു.
പിന്നീട് പോട്ടയില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ജോസഫിനെയും മാണിയെയും അനുനയിപ്പിച്ച് ഒറ്റപ്പാപര്‍ട്ടിയായി നില്‍ക്കാന്‍ ധ്യാനഗുരു ശ്രമിക്കുകയും യാതൊരുവിധ ഉപാധികളുമില്ലാതെ ഇരു വിഭാഗങ്ങളും ഒന്നാകുകയും ചെയ്തു. തുടര്‍ന്ന നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് അധിക സീറ്റ് മേടിച്ചെടുക്കാന്‍ കിടഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഏറെ വിവാധത്തിലകപ്പെട്ട ജോസഫിനെ കേരള കോണ്‍ഗ്രസ്സില്‍ ലയിപ്പിച്ചതിനെതിരെ ശക്തമായ പ്രതിരോധമാണ് കോണ്‍ഗ്രസ്സ് ഉയര്‍ത്തിയത്. പിന്നീട് കെ.എം മാണിസുടെ നേര്‍ക്കുള്ള ശക്തമായ അക്രമമായി മാറി.ഒന്നിച്ച കേരള കോണ്‍ഗ്രസ്സിന്റെ അമരത്ത് നിന്ന് തൊടുപൂഴയില്‍ വച്ചു നടന്ന റാലിയില്‍ കോണ്‍ഗ്രസ്സിനെ വെല്ലുവിള്ക്കാനും മാണി തയ്യാറായി. തുടര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനത്തിന്റെ അടുത്തെത്തിയിരുന്ന ജോസ് കെ മാണിയുടെ പേര് കോണ്‍ഗ്രസ്സ് വെട്ടി. തുടര്‍ന്ന് മന്ത്രിസഭയില്‍ മാണിയും ജോസഫും മന്ത്രിമാരാസെങ്കിലും മറ്റ് നേതാക്കള്‍ സംതൃപ്തരായിരുന്നില്ല. ഐക്യ കേരള കോണ്‍ഗ്രസ്സ ആഗ്രഹിച്ചിരുന്ന മാണിയും ജോസഫും തികഞ്ഞ വെടിനിറുത്തല്‍ തുടര്‍ന്ന് പോന്നു.
പി.ജെ. ജോസഫിന്റെയോ ഫ്രാന്‍സിസ് ജോര്‍ജിന്റെയോ നേതൃത്വത്തില്‍ ഒരു വിഭാഗം വന്നാല്‍ സ്വീകരിക്കാമെന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷത്തിലേറെയായി കേരളാ കോണ്‍ഗ്രസുമായി അകന്നുകഴിയുന്ന പി.സി. ജോസഫ് മാത്രമാണ് ഇടതുമുന്നണിക്കൊപ്പം ചേരാമെന്ന് ഉറപ്പ് നല്‍കിയത്. ഇതിനു മുന്നോടിയായി പി.സി. ജോസഫ് കേരളാ ഫീഡ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. പി.ജെ. ജോസഫ് എടുക്കുന്ന നിലപാടിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പഴയ ജോസഫ് ഗ്രൂപ്പിലെ ഏറ്റവും പ്രമുഖ നേതാവായ ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കുന്നു. ഇതോടെ ഫ്രാന്‍സിസ് ജോര്‍ജിനെ ഒപ്പം കൂട്ടാനുളള എല്‍.ഡി.എഫിന്റെ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. ജോസഫ് ഗ്രൂപ്പ് നേതാക്കളായ ഫ്രാന്‍സീസ് ജോര്‍ജിനും ആന്റെണി രാജാവിനും സീറ്റ് കണ്ടെത്തുകയും ഇപ്പോള്‍ ജോസഫ് ഗ്രൂപ്പ് നേരിടുന്ന പ്രശ്‌നം.
നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുക്കുമെന്ന സാഹചര്യം മുന്നില്‍ക്കണ്ടാണ് സി.പി.എം. പഴയ ജോസഫ് വിഭാഗത്തിനു വേണ്ടി കരു നീക്കിയത്. ജോസഫിനു പുറമേ ടി.യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണ് പഴയ ജോസഫ് ഗ്രൂപ്പുകാരായ എം.എല്‍.എ.മാര്‍. ഇവര്‍ രണ്ടുപേരും യു.ഡി.എഫ്. വിടാന്‍ ഒരുക്കമല്ല.
മുന്‍.എം.എല്‍.എ.മാരായ ഡോ. കെ.സി. ജോസഫ്, ആന്റണി രാജു എന്നിവരെയും ഇടതു മുന്നണി കണക്കുകൂട്ടിയിരുന്നു. ഡോ. കെ.സി. ജോസഫിനെ ചങ്ങനാശേരിയിലും ആന്റണി രാജുവിനെ പുനലൂരിലും മല്‍സരിപ്പിക്കാമെന്നായിരുന്നു സി.പി.എം.വാഗ്ദാനം. എന്നാല്‍ ഡോ. കെ.സി. ജോസഫിന് തന്റെ പഴയ മണ്ഡലമായ കുട്ടനാട്ടില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകാന്‍ കഴിയും. ഫ്രാന്‍സിസ് ജോര്‍ജിനും ആന്റണി രാജുവിനും ഇത്തവണ സീറ്റ് നല്‍കണമെന്ന് പി.ജെ. ജോസഫ്, കെ.എം മാണിയോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാര്‍ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിനു നല്‍കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം.
എന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് വിട്ടുതന്നാല്‍ ആകാമെന്നതായിരുന്നു മാണിയുടെ മറുപടി. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും കൂടി സീറ്റ് ലഭ്യമാകുന്ന സാഹചര്യം ഉണ്ടായാല്‍ കൊഴിഞ്ഞുപോക്ക് പി.സി. ജോസഫില്‍ ഒതുങ്ങുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha