കൊച്ചി മെട്രോ സ്ഥലമെടുപ്പ്: കളക്ടര്‍ രാജമാണിക്യത്തിനെതിരെ അന്വേഷത്തിന് ഉത്തരവ്

കൊച്ചി മെട്രോ നിര്‍മ്മാണത്തിന് ശീമാട്ടില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരക്കരാര്‍ ഉണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ശീമാട്ടിയില്‍ നിന്നും ഏറ്റെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകള്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. ക്രമക്കേടുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്.
കളക്ടറുടെ ഭാര്യ നിശാന്തിനി എറണാകുളം വിജിലന്‍സ് എസ്.പിയായതിനാല്‍ ഇവരുടെ അധികാര പരിധിക്ക് പുറത്ത് വെച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha