പി. ജയരാജന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. തൃശൂര്‍ പേരാമംഗലത്തുണ്ടായ അപകടത്തില്‍ ജയരാജന് പരുക്കളൊന്നുമില്ല. എന്നാല്‍ ശാരീരിക ആസ്വാസ്ഥ്യം മൂലം ജയരാജനെ അമല മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചിച്ചു.
അമല ആശുപത്രിക്ക് സമീപം പേരാമംഗലത്തുവച്ചാണ് ആബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ചുകയറിയ ആംബുലന്‍സിന്റെ രണ്ടു ടയറുകള്‍ പൊട്ടി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്ന് കരുതുന്നു. ആംബുലന്‍സിന് ഒപ്പം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ചേര്‍ന്നാണ് ജയരാജനെ ആശുപത്രിയില്‍ എത്തിച്ചത്. പരുക്കേറ്റില്ലെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ അമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ഉടന്‍തന്നെ ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനാണ് പൊലീസിന്റെ ശ്രമം.
അതേസമയം, പി.ജയരാജനെ ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. ആംബുലന്‍സിന് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും അവര്‍ ആരോപിച്ചു.
ജയരാജനെ ശ്രീചിത്രയില്‍ പരിശോധിക്കണമെന്നു കാണിച്ചു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കത്തു നല്‍കിയിരുന്നു. ജയരാജനെ ശ്രീചിത്രയിലേക്കു മാറ്റാന്‍ റോഡ്, ട്രെയിന്‍ മാര്‍ഗങ്ങളിലേതു വേണമെന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു തീരുമാനിക്കാമെന്നും കത്തിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha