തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫാണ് ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി. എന്‍. പ്രതാപന്‍ എം. എല്‍.എയെ സി. പി. എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് യു.ഡി.എഫാണ് കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഇരിങ്ങാലക്കുടയില്‍ ഗാന്ധി പ്രതിമ അനാഛാദനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈ.എഫ്,ഐ , എ.ഐ.വൈ.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതായതോടെ പൊലീസ് ലാത്തിവീശി.
അരമണിക്കൂറോളം നീണ്ട സംഘര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങളും മുതിര്‍ന്ന നേതാക്കളുമടക്കം ഇരുപതിലേറെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചാണ് ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍. ഇരിങ്ങാലക്കുടക്ക് ശേഷം മുഖ്യമന്ത്രി പോയത് മാള പുത്തന്‍ചിറ സ്പിന്നിങ് മില്‍ ഉദ്ഘാടനത്തിനാണ്. അവിടെയും മുഖ്യമന്ത്രിയെ ഇടത് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിയും മടങ്ങിയ ശേഷം കാറില്‍ പോകവെയാണ് ടി. എന്‍. പ്രതാപന്‍ എം. എല്‍.എയെ ഏതാനും പേര്‍ തടഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. വാഹനത്തിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. എം. എല്‍.എയുടെ കൈയ്ക്കും പരുക്കുണ്ട്. സി. പി. എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha