സലിം രാജെന്ന് കേട്ടാലോ ചോര തിളക്കും ഞരമ്പുകളില്‍! (നമ്മുടെ ഞരമ്പുകളിലല്ല)

സലിം രാജ് എന്ന പേരു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം;
സലിം രാജ് എന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.....
ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളെല്ലാം അഭിമാനപൂരിതമാകുന്നു. കാരണം ഭാരതരത്‌നം ലഭിക്കുന്നവരേക്കാള്‍ ആദരവാണ് സലിംരാജിന് കേരളത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
സലിംരാജ് മുഖ്യപ്രതിയായ എറണാകുളം, തിരുവനന്തപുരം ഭൂമി തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടാണ് സലിംരാജ് അധ്യായത്തിലെ പുതിയ ചരിത്രസംഭവം. കഴിഞ്ഞദിവസം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയില്‍ അന്വേഷണം വേണ്ടെന്ന ശക്തമായ നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്‌ഡപാണി ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സിബിഐ അന്വേഷണത്തെക്കുറിച്ചുളള സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി ആരാഞ്ഞപ്പോഴായിരുന്നു സംഭവം. പ്രേംചന്ദ് ആര്‍ നായരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്.
എന്നാല്‍ ഹര്‍ജി പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതല്ലെന്ന വാദവുമായി അഡ്വക്കേറ്റ് ജനറല്‍ രംഗത്തെത്തി. രണ്ട് സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള സിവില്‍ കേസില്‍ ഹര്‍ജിക്കാര്‍ സര്‍ക്കാരിനെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു എ.ജിയുടെ വാദം.
തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ സലിംരാജ് റവന്യൂ അധികാരികളെ ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന ഔദ്യോഗിക സ്ഥാനം ഉപയോഗിച്ചായിരുന്നു ഭീഷണി. കോടിക്കണക്കിന് രൂപയുടെ സ്വകാര്യ ഭൂമിയാണ് സലിംരാജ് കൈവശപ്പെടുത്താന്‍ ശ്രമിച്ചതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സലിംരാജിന്റെ മൊബൈല്‍ഫോണ്‍ സംഭാഷണം പിടിച്ചെടുക്കണമെന്ന് ഹര്‍ജിക്കാര്‍ ആവര്‍ത്തിച്ചു.
നേരത്തെ സലിംരാജിന്റെ ഫോണ്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കാന്‍ ഏകാംഗബഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്‌തിരുന്നു. തുടര്‍ന്ന് ഒരാളുടെ വ്യക്തിപരമായ ഫോണ്‍റെക്കോര്‍ഡുകള്‍ ശേഖരിക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ പദവി ദുരുപയോഗം ചെയ്‌തു തട്ടിപ്പ് നടത്തുന്ന ഒരാളുടെ ഫോണ്‍ റെക്കോഡുകള്‍ ശേഖരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ആരും പറഞ്ഞില്ല.
ചുരുക്കത്തില്‍ സംസ്ഥാനത്ത് നിയമസംവിധാനത്തിന്റെ ചുമതലക്കാരനായ അഡ്വക്കേറ്റ് ജനറല്‍ വരെയുള്ളവര്‍ സലിംരാജിന് വേണ്ടി കച്ചമുറുക്കുമ്പോള്‍ സാധാരണക്കാര്‍ പാടാതിരിക്കുന്നതെങ്ങനെ? സലിംരാജ് എന്നു കേട്ടാലോ അഭിമാനപൂരിതമാകണം അന്ത:രംഗം.... ഏതായാലും കിടപ്പാടമില്ലാതെ തേങ്ങുന്ന പാവപ്പെട്ട മലയാളികള്‍ക്കിടയില്‍് സലിംരാജ് എന്ന സാധാരണ പോലീസുകാരന് ഇപ്പോള്‍ ‘ദ കിംഗിലെ’ മമ്മൂട്ടിയുടെ സ്റ്റാറ്റസാണ്.
https://www.facebook.com/Malayalivartha