താന്‍ അനുഭവിച്ചതുപോലുള്ള വേദനകള്‍ കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി, തന്നെ മാത്രമല്ല തന്റെ കുടുംബത്തെപ്പോലും വേട്ടയാടി

താന്‍ അനുഭവിച്ചതുപോലുള്ള വേദനകള്‍ ആരും അനുഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വന്യമായ ആരോപണങ്ങളില്‍ തന്നെ മാത്രമല്ല, തന്റെ കുടുംബത്തെയും വേട്ടയാടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും അഗ്‌നിപരീക്ഷകളിലൂടെ ആരും കടന്നുപോയിട്ടുണ്ടാകില്ല. എന്നാല്‍ ഇതൊന്നും തന്നെയോ തന്റെ സര്‍ക്കാരിനെയോ ഉലച്ചില്ലെന്നും സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് പുറത്തിറക്കിയ കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
തികച്ചും സംഭവബഹുലമായ അഞ്ചു വര്‍ഷങ്ങളാണ് കടന്നുപോയത്. തന്നെ ജനങ്ങളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ വഴി തടഞ്ഞു. വീട്ടില്‍ നിന്നു പുറത്തിറങ്ങാതിരിക്കാന്‍ വീട് ഉപരോധിച്ചു. സെക്രട്ടേറിയറ്റില്‍ കയറ്റാതിരിക്കാന്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞു. ഇതൊക്കെ എന്തു ജനാധിപത്യമാണെന്ന് ജനങ്ങള്‍ ഭയപ്പെട്ടെങ്കിലും അതിലൊന്നും പതറാതെ വികസനവും കരുതലുമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. കേരളം കാത്തിരുന്ന നിരവധി പദ്ധതികളുടെ കുരുക്ക് അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ത്തി തടയാന്‍ ശ്രമിച്ചു. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ആറായിരം കോടിയുടെ അഴിമതിയാണ് ആരോപിച്ചത്. ബാറുകള്‍ പൂട്ടിയപ്പോള്‍ അതില്‍ നഷ്ടം സംഭവിച്ചവരെ കൂട്ടുപിടിച്ച് ആരോപണ പരമ്പര സൃഷ്ടിച്ചു. എന്നാല്‍ ഇതൊന്നും വിലപ്പോയില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha