Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ വീടു വില്‍ക്കണം; മോദിക്ക് ഒന്‍പതാം ക്ലാസുകാരന്റെ കത്ത്

24 FEBRUARY 2016 01:24 AM IST
മലയാളി വാര്‍ത്ത.

രോഗക്കസേരയില്‍ ഇരുന്ന് ഒന്‍പതാം ക്ലാസുകാരന്‍ അഭയ് രാംകുമാര്‍ കത്തെഴുതി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് . സ്വന്തം വീടു വില്‍ക്കാന്‍ അനുമതി നല്‍കണം. തന്റെ ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കു വീടു വില്‍ക്കണം. പുരാവസ്തു വകുപ്പ് കനിയണം വീട് വില്‍ക്കണമെങ്കില്‍. സിഎന്‍എന്‍ ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും പെരുവനം കിഴക്കേനട വടക്കേപിഷാരത്തില്‍ രാംകുമാറിന്റെയും ഗീതയുടെയും മകനുമാണ് അഭയ് രാംകുമാര്‍.

മസിലുകള്‍ ക്ഷയിക്കുന്ന ഡ്യൂഷന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ അസുഖം മൂലം വര്‍ഷങ്ങളായി ചികില്‍സയിലാണ് അഭയ്. വീല്‍ചെയറിന്റെ സഹായത്തോടെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലാണ് അഭയിന്റെ സഞ്ചാരം. പുസ്തകത്തിന്റെ പേജ് മറിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ലാപ്‌ടോപ്പിലൂടെ ലഭിക്കുന്ന ഇ-പുസ്തകങ്ങളാണ് അഭയിന്റെ ലോകം. അഭയിന്റെ അച്ഛന്‍ രാംകുമാര്‍ മകന്റെ ചികില്‍സയ്ക്കായി മുംബൈയിലെ ഉയര്‍ന്ന ജോലി രാജിവച്ചാണു കുടുംബസമേതം നാട്ടിലെത്തിയത്. അഭയിനെ നാലാം ക്‌ളാസില്‍ സിഎന്‍എന്‍ സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ വീട്ടില്‍ ഇരുന്നാണു പരീക്ഷകള്‍ എഴുതിയതും വിജയിച്ചതും. കഴിഞ്ഞ പരീക്ഷയില്‍ ഫിസിക്‌സ് ഒഴികെ എല്ലാ വിഷയത്തിനും എ പ്‌ളസ് നേടി ഈ മിടുക്കന്‍.
മകന്റെ ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചപ്പോള്‍ രാംകുമാര്‍ ജോലിതേടി വിദേശത്തേക്കു പോയി. മരുന്നു കണ്ടെത്താത്ത രോഗം ചികില്‍സിക്കാന്‍ ഈ രക്ഷിതാക്കള്‍ നടത്തുന്നത് ഗവേഷണം അടക്കമുള്ള ശ്രമങ്ങളാണ്. മരുന്നു വികസിപ്പിച്ചെടുക്കാന്‍ ഇതേ അസുഖമുള്ള 12 മാതാപിതാക്കളുമായി ചേര്‍ന്ന് ബെംഗളൂരുവില്‍ ഡിസ്‌ട്രോഫി അനലൈസേഷന്‍ റിസര്‍ച് ട്രസ്റ്റ് എന്ന ഗവേഷണ കേന്ദ്രം തുടങ്ങിയിരുന്നു. ഇതിനായി കോടിയിലേറെ രൂപ ചെലവിട്ടു കഴിഞ്ഞു. മരുന്നുകള്‍ എലികളില്‍ പരിശോധിച്ചു വിജയം കണ്ടുവെന്നും മാതാപിതാക്കള്‍ പറയുന്നു. തുടര്‍ ഗവേഷണവും ചികില്‍സയ്ക്കും മറ്റുമായി പരമാവധി പണം കണ്ടെത്തുന്നതിനാണ് 145 വര്‍ഷം മുന്‍പ് പിതാമഹന്മാര്‍ക്കു ലഭിച്ച സ്ഥലവും വീടും വില്‍ക്കാന്‍ തുനിഞ്ഞത്.
ഏഴ് ഏക്കറിലധികം വരുന്ന പെരുവനം ക്ഷേത്രപ്പറമ്പിന്റെ ചുറ്റുവട്ടത്താണു താമസമെന്നതിനാല്‍ സ്ഥലം വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ നിയന്ത്രണമുണ്ട്. ക്ഷേത്രപ്പറമ്പില്‍ നിന്ന് 100 മീറ്റര്‍ എന്ന നിയന്ത്രണം എടുത്തുകളഞ്ഞ് ക്ഷേത്രത്തില്‍ നിന്നു 100 മീറ്റര്‍ എന്നാക്കണമെന്നാണ് അഭയിന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും ഈ ആവശ്യമുന്നയിച്ചു കത്തയച്ചു.
വടക്കുന്നാഥന്‍ ക്ഷേത്രം അടക്കമുള്ള പുരാവസ്തു വകുപ്പിനു കീഴിലെ കെട്ടിടസമുച്ചയങ്ങള്‍ക്ക് ഈ നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. സമാനമായ ഇളവ് തങ്ങള്‍ക്കും ലഭിക്കണമെന്ന് ഈ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (40 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (51 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends