ആര്യാടനും സിഎന്‍ ബാലകൃഷ്ണനും ഇത്തവണ കോണ്‍ഗ്രസില്‍ സീറ്റില്ല, യു.ഡി.എഫില്‍ മുഴുവന്‍ മുന്‍നിര നേതാക്കളും വീണ്ടും ജനവിധി തേടും

വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ആര്യാടന്‍ മുഹമ്മദും സി.എന്‍. ബാലകൃഷ്ണനുമൊഴികെയുള്ള എല്ലാവരും മത്സരിക്കും. പ്രയാധിക്യം കാരണമാണ് ആര്യാടനെ ഒഴിവാക്കുന്നത്. എന്നാല്‍ തന്റെ സീറ്റില്‍ മകനെ മത്സരിപ്പിക്കാനാണ് ആര്യാടന്റെ നീക്കം. ഘടക കക്ഷി മന്ത്രിമാരും നേതാക്കളും ഇത്തവണയും മത്സര രംഗത്തുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് എ ഐ ഗ്രൂപ്പുകള്‍ കെപിസിസി ആസ്ഥാനത്ത് യോഗം ചേരുന്നുണ്ട്.
യു.ഡി.എഫില്‍ മുഴുവന്‍ മുന്‍നിര നേതാക്കളും വീണ്ടും ജനവിധി തേടാന്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍നിന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട്‌നിന്നും വീണ്ടും മത്സരിക്കും. കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മത്സരിക്കൂ.ഘടകകക്ഷി മന്ത്രിമാരും മത്സര രംഗത്ത് ഉണ്ടാകും. നിലവിലുള്ള മണ്ഡലങ്ങളില്‍നിന്നു തന്നെയായിരിക്കും ഇവര്‍ മത്സരിക്കുക. കെ. മുരളീധരന്‍ വട്ടിയൂര്‍കാവില്‍നിന്നു തന്നെ ജനവധി തേടും. മുരളീധരന്‍ വട്ടിയൂര്‍കാവില്‍നിന്നു മാറുമെന്ന പ്രചരണം ശക്തമായിരുന്നു. വട്ടിയൂര്‍കാവ് ലഭിച്ചില്ലെങ്കില്‍ മത്സരത്തിനു തയാറല്ലെന്നു മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ സിറ്റിങ് എം.എല്‍.എ.മാര്‍ എല്ലാവരും തന്നെ മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്.
മുസ്ലിം ലീഗില്‍ മന്ത്രിമാര്‍ എല്ലാവരും മത്സരിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള മണ്ഡലങ്ങളില്‍നിന്നായിരിക്കും ഇവര്‍ ജനവിധി തേടുക. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ കെ.എം. മാണി പാലായില്‍നിന്നും പി.ജെ. ജോസഫ് തൊടുപുഴയില്‍നിന്നും മത്സരിക്കും. കെ.എം. മാണി ഇത്തവണ മത്സരരംഗത്തുനിന്നും മാറിനില്‍ക്കുമെന്ന് ചില കോണുകളില്‍നിന്നു പ്രചരണം ഉണ്ടായിരുന്നു. താന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകുമെന്നും പാലായില്‍നിന്നു തന്നെ ജനവിധി തേടുമെന്നും മാണി ഇന്നലെ വ്യക്തമാക്കി.
ആര്‍.എസ്.പിയില്‍നിന്ന് എ.എ. അസീസും ഷിബു ബേബി ജോണും നിലവിലുള്ള മണ്ഡലങ്ങളില്‍തന്നെ മത്സരിക്കും. ജെ.ഡി.യു.വില്‍ കെ.പി. മോഹനനും ശ്രേയാംസ്‌കുമാറും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. എം.പി. വീരേന്ദ്രകുമാര്‍ മത്‌സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍നിന്നു മന്ത്രി അനൂപ് ജേക്കബ് പിറവത്തു വീണ്ടും മത്സരിക്കും.
ഇതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഇത്തവണ പുതുമുഖങ്ങളും കൂടുതലായി ഇടം പിടിക്കും. ജയസാധ്യതയുളള സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും പട്ടിക തയാറാക്കുക. എന്‍.എസ്.യു.അധ്യക്ഷന്‍ റോജി എം. ജോണ്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ്, എന്‍.എസ്.യു. സെക്രട്ടറി ശരത്ത്, മുന്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എം. ലിജു, ടി. സിദിഖ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി മാത്യു എം. കുഴല്‍നാടന്‍, അഡ്വ. ജെബി മേത്തര്‍ തുടങ്ങിയവരുടെ പേരുകളും സ്ഥാനാര്‍ഥി പട്ടികയുടെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha