ഇന്ദിരാ ഭവനില്‍ സീറ്റ് വീതംവെപ്പ് ചര്‍ച്ച തുടങ്ങി, എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള അടി ഇത്തവണ നടക്കില്ലെന്ന് സുധീരന്‍, തീരുമാനത്തിന് ഹെക്കമാന്റിന്റെ പിന്തുണ

കോണ്‍ഗ്രസിലെ സീറ്റ് വീതം വയ്പിന്റെ പ്രാഥമിക ഘട്ട ചര്‍ച്ച ഇന്ദിരാഭവനില്‍ ആരംഭിച്ചു. എ ഐ ഗ്രൂപ്പുകളിലെ മാനേജര്‍മാര്‍ സ്ഥാനാര്‍ഥികളുടെ പട്ടിയുമായി ഇന്ദിരാ ഭവന്റെ വാരാന്തയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കെ പിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ശത്കമായ നടപടിയാണ് തിരുക കയറ്റുന്നതിനെതിരെ സ്വീകരിക്കുന്നത്. എന്നാല്‍ രണ്ട് ഗ്രൂപ്പുകള്‍ക്കു പുറമെ സ്വന്തം ഗ്രൂപ്പില്‍പെട്ടവരെ പരമാവധി ഉള്‍പ്പെടുത്താനാണ് സുധീരന്റെ നീക്കം, ഓരോ ജില്ലയിലെയും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന് മുന്നംഗ സമിതിയെ നിയോഗിച്ചത് ഉള്‍പ്പെടെ സുധീരന്റെ തന്ത്രമായിട്ടാണ് വിലയിരുത്തുന്നത്.
ഡിസിസി പ്രസിഡന്റ്, അതത് ജില്ലകളുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി, തദ്ദേശ ഭരണ തെര
ഞ്ഞെടുപ്പിനുശേഷം അതത് ജില്ലകളില്‍ മേല്‍നോട്ടം വഹിക്കുന്ന സംസ്ഥാന ഭാരവാഹി എന്നിവര്‍ അടങ്ങുന്ന സമിതി ആദ്യഘട്ട പരിശോധന നടത്തിയശേഷം ഓരോ ജില്ലകളിലും ലിസ്റ്റ് തയ്യാറാക്കും. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ അടങ്ങുന്ന സമിതി ഈ ലിസ്റ്റ് പരിശോധിച്ച് സംസ്ഥാന തലത്തില്‍ ലിസ്റ്റ് തയ്യാറാക്കുമെന്നാണ് പറയുന്നത്. ഈ ലിസ്റ്റ് ഹൈക്കമാന്റിന് സമര്‍പ്പിക്കും.
ഹൈക്കമാന്‍ഡ് ലിസ്റ്റ് പരിശേധിച്ച് അന്തിമ തീരുമാനമെടുക്കും
എന്നാല്‍ ഇങ്ങനെ തീരുമാനമെടുക്കുന്നതിനുമുമ്പ് സുധീരന്‍ ഇടപെട്ട് ലിസ്റ്റ് അട്ടിമറിക്കുമെന്നാണ് എഐ ഗ്രൂപ്പുകള്‍ ഭയക്കുന്നത്. കാരണം ഹൈക്കമാന്‍ഡില്‍ രണ്ട് ഗ്രൂപ്പുകാര്‍ക്കും സ്വാധീനമില്ലാതായി. ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി മത്സരിക്കുമെന്നുപറയുമ്പോള്‍ പോലും കോണ്‍ഗ്രസ് നിലവിലുള്ള മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തുന്നില്ല. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയിലും തൃപ്തിയില്ല. ഈ സാഹത്തിലാണ് സുധീരനെ മുന്നില്‍ നിര്‍ത്തുന്നത്.സുധീരന്‍ മത്സരിക്കുമെന്ന് ഏറെകുറെ ഉറപ്പായി. അങ്ങനെ വരുമ്പോള്‍ സുധീരന്‍ പറയുന്നവര്‍ക്കായിരിക്കും കൂടുതല്‍ പരിഗണന. ജില്ലാതല ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല സമിതിയുടെ യോഗമാണ് ബുധനാഴ്ച തലസ്ഥാനത്ത് ചേരുന്നത്. ഈ സമിതിക്ക് സുധീരന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും. തുടര്‍ന്ന് 28 നുള്ളില്‍ ലിസ്റ്റ് കെപിസിസിക്ക് നല്‍കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha