ആര്യാടന്‍ മുഹമ്മദിനു പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍ വച്ച്: സരിത.എസ്.നായര്‍

സോളാര്‍ കേസില്‍ കുറ്റാരോപിതയായ സരിത.എസ്.നായര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നു. അര്യാടന്‍ മുഹമ്മദിന്‍ കോഴകൊടുത്തുവെന്ന കേസിലാണ് ക്രോസ് വിസ്താരം നടക്കുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദിനു പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍ വച്ചെന്നു സരിത എസ്. നായര്‍ സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി. ആവശ്യപ്പെട്ട 75 ലക്ഷത്തില്‍ 25 ലക്ഷം ആദ്യം നല്‍കി. ഈ പണം ബാങ്കില്‍ നിന്നെടുത്തു നല്‍കിയത് ബിജു രാധാകൃഷ്ണനാണ്. ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കുമെന്ന് സരിത പറഞ്ഞു. മറ്റു തെളിവുകള്‍ ക്രോസ് വിസ്താരം തീരുന്ന ദിവസം ഹാജരാക്കും.
ആര്യാടന്‍ മുഹമ്മദിനു രണ്ടു തവണയായി 40 ലക്ഷം രൂപയും നല്‍കിയെന്നു സരിത സോളര്‍ കമ്മിഷനു മൊഴി നല്‍കിയിരുന്നു. ഔദ്യോഗിക വസതിയിലാണ് ആര്യാടനെ കണ്ടത്. അനര്‍ട്ടുമായി ബന്ധപ്പെട്ട് വേണ്ട നടപടിയെടുക്കാമെന്ന് ഉറപ്പു ലഭിച്ചു. നാലഞ്ചുമാസമായിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍ ആര്യാടന്റെ പിഎ കേശവനെ വിളിച്ചു. മന്ത്രിക്ക് എന്തെങ്കിലും കൊടുത്താലേ കാര്യം നടക്കൂവെന്നു കേശവന്‍ ഉപദേശിച്ചു. രണ്ടു കോടിയാണ് ആവശ്യപ്പെട്ടത്. ഒടുവില്‍ ഒരുകോടി കൊടുക്കാമെന്നു ധാരണയായി. ആദ്യഗഡുവായി 25 ലക്ഷം രൂപ മന്‍മോഹന്‍ ബംഗ്ലാവിലെത്തി മന്ത്രിക്കു നേരിട്ടു നല്‍കി. മന്ത്രി ആവശ്യപ്പെട്ടതു പ്രകാരം പണം എണ്ണിത്തിട്ടപ്പെടുത്തിയതു താന്‍ തന്നെയാണ്.
പിന്നീട് കോട്ടയത്ത് റിന്യൂവബിള്‍ എനര്‍ജി സെമിനാര്‍ നടന്നപ്പോള്‍ 15 ലക്ഷം രൂപ തന്റെ സ്റ്റാഫ് മുഖാന്തിരം മന്ത്രിയുടെ പിഎയെ ഏല്‍പിച്ചു. സെമിനാറില്‍ പങ്കെടുത്ത താന്‍ വേദിയില്‍ വച്ച് ഇക്കാര്യം മന്ത്രിയോടു പറഞ്ഞു. തന്നെ പ്രത്യേകമായി സദസ്സിനു പരിചയപ്പെടുത്തിയാണു മന്ത്രി സംസാരിച്ചത്. എന്നാല്‍ ഒരു സഹായവും മന്ത്രി ചെയ്തു തന്നില്ല. ജയിലില്‍നിന്ന് ഇറങ്ങിയശേഷം താന്‍ നേരിട്ടും അല്ലാതെയും ഈ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയിലെലന്നും സരിത പറഞ്ഞിരുന്നു.
കേസ് സംബന്ധിച്ച് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉച്ചക്ക് ശേഷം പുറത്തുവിടുമെന്ന് സരിത
വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha