വെള്ളാപ്പള്ളിയും മകനും തമ്മില്‍ ബിജെപി ബന്ധത്തെ ചൊല്ലി പോര്, പാര്‍ട്ടി ഓഫീസുകളുടെ തിണ്ണ നിരങ്ങാന്‍ താനില്ലെന്ന് വെള്ളാപ്പള്ളി, ബി.ഡി.ജെ.എസിനെ കൂട്ട് വേണ്ടെന്ന് ബിജെപി

വെള്ളാപ്പള്ളിയും മകനും തമ്മില്‍ ബിജെപി ബന്ധത്തെ ചൊല്ലിയുള്ള പോര് മുറുകിയതായി സൂചന. ബിജെപി നേതൃത്വം തനിക്ക് ഓഫര്‍ ചെയ്ത കേന്ദ്ര മന്ത്രി പദവിയിലാണ് തുഷാറിന്റെ ശ്രദ്ധ. എന്നാല്‍ വെള്ളാപ്പള്ളി മൈക്രോഫിനാന്‍സ് അഴിമതിയില്‍ താന്‍ വിചാരണ നേരിടുമോ എന്ന ഭയത്തിലാണ്. ബിജെപിയുമായിയുള്ള ബന്ധമുപേക്ഷിച്ച് മതേതര കക്ഷികളുമായി കൂട്ടുകൂടാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. എന്നാല്‍ നേരത്തെ ബിജെപിയുമായി ബന്ധം സ്ഥാപിച്ച് ചര്‍ച്ച നടത്തിയതിനാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വെളളാപ്പള്ളിയോട് താല്‍പര്യമില്ല. കോണ്‍ഗ്രസിനോട് അടുക്കുന്നുവെന്ന് തോന്നാനാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ പ്രശംസിച്ച് രംഗത്ത് വന്നത്. ഇതോടെയാണ് ബിജെപി ബിജെഡിഎസിനെ കൈ വിട്ടത്.
ബി.ഡി.ജെ.എസിനെ കൂട്ടുപിടിക്കാതെ 140 നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണു ബി.ജെ.പി നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായുള്ള യോഗങ്ങള്‍ മാര്‍ച്ച് ഒന്നുമുതല്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു നടക്കും. ഇതിനുമുമ്പ് സഖ്യത്തെക്കുറിച്ചു ബി.ഡി.ജെ.എസ്. പരസ്യപ്രസ്താവന നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
സഖ്യകക്ഷിയാകാന്‍ പലരുമായി ചര്‍ച്ച നടത്തുന്ന ബി.ഡി.ജെ.എസിനു മുമ്പില്‍ അടിയറവ് പറയേണ്ടെന്നാണ് ബി.ജെ.പി. സംസ്ഥാന സമിതിയുടെ തീരുമാനം.
അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സമരം ചെയ്യുന്ന പാര്‍ട്ടിയുടെ നിലപാടുകള്‍ തള്ളി പ്രസംഗിച്ച വെള്ളാപ്പള്ളിയോട് ഒത്തുപോകാനാവില്ലന്നു സംസ്ഥാന സമിതിയിലെ ഭുരിപക്ഷ അംഗങ്ങളും പറയുന്നു.
അംഗത്വ വിതരണംപോലും പൂര്‍ത്തിയാകാത്ത പാര്‍ട്ടിയുമായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സഖ്യചര്‍ച്ച നടത്തെരുതെന്നാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്.
വെള്ളാപ്പള്ളിയുടെ വീട്ടില്‍പോയി കുമ്മനം സംസാരിച്ചിട്ടും സഖ്യം സംബന്ധിച്ച് തീരുമാനമായില്ല. 60 നിയോജക മണ്ഡലങ്ങള്‍ തങ്ങള്‍ക്കു നല്‍കണമെന്നാണ് വെള്ളാപ്പള്ളി മുന്നോട്ടുവച്ച ആവശ്യം.
ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ ബി.ജെ.ഡി.എസിനു വിട്ടുനല്‍കണമെന്ന ആവശ്യമാണ് ചര്‍ച്ചകള്‍ അലസിപിരിയാന്‍ കാരണമെന്ന് ബി.ജെ.പി. നേതാക്കള്‍ വ്യക്തമാക്കുന്നു. കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തെ മുന്നണിയിലെടുത്തതുപോലെ ഇടതുവലതു മുന്നണികളില്‍ ഉള്‍പ്പെടുത്താത്ത ചെറുകക്ഷികളെ ബി.ജെ.പിയുടെ സഖ്യകക്ഷിയാക്കി കൂടെനിര്‍ത്തണമെന്ന് ബി.ജെ.പിക്ക് ആര്‍.എസ്.എസ്. നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബി.ഡി.ജെ.എസുമായി തല്‍ക്കാലം ചര്‍ച്ചകള്‍ വേണ്ടെന്നു തീരുമാനിച്ചെങ്കിലും ബി.ഡി.ജെ.എസില്‍ ഭാരവാഹികളായ കെ.പി.എം.എസ്. നേതാവ് ടി.വി. ബാബുവിനെയും യോഗക്ഷേമ സഭാ നേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനെയും ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha