കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്ക്, വാര്‍ത്ത നിഷേധിച്ച് മാണിയും ജോസഫും മുഖ്യമന്ത്രിയും

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കെ.എം മാണി രംഗത്തെത്തി. പി.ജെ ജോസഫിന്റെയോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയോ തന്റെയോ അറിവില്‍ ഇത്തരത്തില്‍ ഒരു കാര്യമില്ല. കേരളാ കോണ്‍ഗ്രസ് എന്നത് ഒരുമയോടെ പോകുന്ന പാര്‍ട്ടിയാണെന്നും നിയമസഭാ സീറ്റ് സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ടില്ലെന്നും മാണി പറഞ്ഞു.
പിളര്‍പ്പിനെ കുറിച്ചുള്ള വാര്‍ത്ത പാര്‍ട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനു വേണ്ടി ആരോ കെട്ടച്ചമച്ചതാണെന്നും തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും മാണി കൂട്ടിച്ചേര്‍ത്തു. ജോസഫ് ഗ്രൂപ്പ് മത്സരിച്ച ഒരു സീറ്റുപോലും കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മാണി പറഞ്ഞു. മുന്നണിയില്‍ പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ ജോസഫ് തന്നെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പി.ജെ ജോസഫും നിഷേധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha