ബിഡിജെഎസുമായി സഖ്യമില്ലെന്ന് സഖ്യമില്ലെന്ന് സുധീരന്‍

ബിഡിജെഎസുമായി സഖ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബിഡിജെഎസ് ചാപിള്ളയായി കഴിഞ്ഞു. മുഖ്യമന്ത്രിയെ വെള്ളാപ്പള്ളി പ്രശംസിച്ചത് ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിന്റെ പശ്ചാത്താപം കൊണ്ടാണെന്നും സുധീരന്‍ പറഞ്ഞു. കേരളം ഇന്നുവരെ കണ്ട രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും ജനകീയനായ നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.
നാഗമ്പടം മഹാദേവക്ഷേത്രത്തിലെ തേന്മാവിന്‍ ചുവട്ടില്‍ നിര്‍മിക്കുന്ന ശിവഗിരി തീര്‍ഥാടനാനുമതി സ്മാരക പവിലിയന്റെ ശിലാസ്ഥാപന സമ്മേളനത്തിലാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ പ്രശംസിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ദിവസങ്ങള്‍ മാത്രമാണ് എല്ലാവരും ആയുസ്സ് പറഞ്ഞിരുന്നത്. നേരിയ ഭൂരിപക്ഷവുമായി, ചെമ്മാനെയും ചെരുപ്പുകുത്തിയെയും അണലിയെയും തേളിനെയും രാജവെമ്പാലയെയും എല്ലാം ഒരു കുട്ടയിലിട്ടു ചുമക്കുന്ന അവസ്ഥയിലായിരുന്നു സര്‍ക്കാര്‍.
അധികാരത്തില്‍ എത്തിയപ്പോള്‍ ചിലര്‍ അങ്ങോട്ടും ഇങ്ങോട്ടും കൊത്തി, കുട്ട ചുമക്കുന്നവനെയും കൊത്താനെത്തി. എല്ലാത്തിനെയും അസാമാന്യ മെയ്‌വഴക്കത്തോടെ നേരിട്ടാണ് മുഖ്യമന്ത്രി ഭരണത്തെ മുന്നോട്ടു കൊണ്ടുപോയതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha