ലാവ്‌ലിന്‍ കേസ്: സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവിനെതിരേ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് പി. ഉബൈദാണു ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്. സിബിഐ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന സര്‍ക്കാരിന്റെ വാദത്തില്‍ കഴമ്പുണെ്ടന്നു ഹര്‍ജിയുടെ പ്രാഥമിക വായനയില്‍തന്നെ വിലയിരുത്താമെന്നു കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. സിബിഐ നല്‍കിയ പുനഃപരിശോധന ഹര്‍ജിയും സര്‍ക്കാര്‍ ഹര്‍ജിയും ഇതേ ആവശ്യമുന്നയിച്ചു ടി.പി. നന്ദകുമാര്‍, കെ.എം. ഷാജഹാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളുമാണു കോടതി പരിഗണിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha