സംസ്ഥാനവ്യാപകമായി നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പമ്പുടമ ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യൂവല്‍സ് ഉടമ ശങ്കരമംഗലം മുരളീധരന്‍ നായര്‍ (55) ഇന്നു പുലര്‍ച്ചെ മരിച്ചു. കഴിഞ്ഞ 18 നു പമ്പിലെത്തിയ രണ്ടംഗ സംഘവുമായി പെട്രോള്‍ നിറയ്ക്കുന്നതു സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്നു. പെട്രോള്‍ നിറയ്ക്കാന്‍ വൈകി എന്നതായിരുന്നു തര്‍ക്കത്തിനു കാരണം. പമ്പില്‍ നിന്നു പോയശേഷം ഇവര്‍ മടങ്ങിയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിനു കീഴിലുള്ള എല്ലാ പമ്പുകളും സംസ്ഥാന വ്യാപകമായി നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ അടച്ചിടുമെന്ന് പ്രസിഡന്റ് തോമസ് വൈദ്യന്‍ അറിയിച്ചു. ഇന്നു പമ്പുകളില്‍ കരിദിനം ആചരിക്കും. വൈകിട്ട് നാലിനു ചെങ്ങന്നൂരില്‍ നടക്കുന്ന അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് വൈദ്യന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha