വിന്‍സണ്‍ എം പോള്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍

സംസ്ഥാനത്തെ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷണറായി മുന്‍.ഡി.ജി.പി വിന്‍സണ്‍ എം. പോളിനെ നിയമിക്കാന്‍ സെലക്ഷന്‍ കമ്മറ്റിയുടെ ശുപാര്‍ശ.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വിയോജിപ്പിനെ മറികടന്നാണ് ഈ തീരുമാനമെന്നറിയുന്നു. അപേക്ഷകള്‍ ശരിയായി പരിശോധിച്ചല്ല തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് അച്യുതാനന്ദന്‍ വിയോജനം രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരാണ് സെലക്ഷന്‍ കമ്മറ്റിയിലുള്ളത്.
ബാര്‍കോഴ കേസിന്റെ പ്രത്യുപകാരമാണ് വിന്‍സണ്‍ എം പോളിന്റെ നിയമനമെന്ന് വിഎസ് ആരോപിച്ചു.സിബി മാത്യൂസ് ഏപ്രില്‍ 23-ന് വിരമിക്കുന്ന ഒഴിവിലാണ് വിന്‍സണ്‍ എം പോള്‍ നിയമിതനാവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha