രാഷ്ട്രപതി നാളെ കേരളത്തില്‍; സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായി

രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാളെ കേരളത്തിലെത്തും. കോട്ടയം സി.എം.എസ് കോളജിന്റെ 200 -മത് വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായി. വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് കോട്ടയം പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന രാഷ്ട്രപതി 2.30 മുതല്‍ 3.15 വരെയാണ് സി.എം.എസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും. 3.20ന് കോട്ടയം പരേഡ് ഗ്രൗണ്ടിലത്തെി 3.30ന് അദ്ദേഹം ഗുരുവായൂര്‍ക്ക് തിരിക്കും. ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha