ഇനി കളികള്‍ മതിയാക്കാം.... ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അനുപമയെ തല്‍സ്ഥാനത്തു നിന്ന് നീക്കും

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ റ്റിവി അനുപമയെ അടിയന്തിരമായി മാറ്റാന്‍ സര്‍ക്കാര്‍ നീക്കം, സര്‍ക്കാര്‍ ഉന്നതരാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് നല്‍കിയിരിക്കുന്നത്. നിറപറ കറി പൗഡറില്‍ ജീവനുള്ള പുഴുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കമ്മീഷണറുടെ മേല്‍ നടപടികള്‍ തടയുന്നതിനു വേണ്ടിയാണ് ഐഎഎസ് ഉദ്യോഗസ്ഥയെ അടിയന്തിരമായി മാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിറപറക്ക് അനുകൂലമായി ഒരു സര്‍ക്കര്‍ ഉന്നതന്‍ കമ്മീഷണറുമായി സംസാരിച്ചെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു കമ്മീഷണറുടെ നടപടി.
മലപ്പുറം തിരൂരിലാണ് നിറപറ കറി പൗഡറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. പരാതിക്കാരന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറെ നേരിട്ട് വിളിച്ച് പരാതി പറഞ്ഞതനുസരിച്ച് കോഴിക്കോട് നിന്നും ഭക്ഷ്യ സുരക്ഷാ വിജിലന്‍സ് സ്വക്വാഡ് എത്തി പരിശോധന നടത്തി പരാതി ശരിയാണെന്ന് മനസിലാക്കി. നിറപറ ചിക്കന്‍ ചില്ലി മസാലയിലാണ് പുഴുക്കളും പ്രാണികളും കണ്ടെത്തിയത്. തിരൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാമ് ചിക്കന്‍ മസാല വാങ്ങിയത്. ചില്ലി പൗഡറിലെ മായം പരിശോധിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
നേരത്തെയും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിറപറയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ഉന്നതര്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കി തീര്‍ത്തു. അന്‌നും അനുപമയെ മാറ്റാന്‍ ശ്രമിച്ചതാണ്. എന്നാല്‍ സര്‍ക്കാരിനു ചീത്ത പേരുണ്ടാകുമെന്ന് ഭയന്നാണ് അനുപമയെ വെറുതെ വിട്ടത്.
നിറപറയെ അനുപമ പിടികൂടിയ വാര്‍ത്ത പ്രമുഖ പത്രങ്ങളെല്ലാം തന്നെ തമസ്‌കരിച്ചു. വിപ്ലവ പത്രത്തിനും നിറപറയെ തൊടാന്‍ പേടിയാണ്.
നിറപറക്ക് വേണ്ടി ചില ഇടപെടലുകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പദവി പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് നല്‍കണമെന്ന കാര്യം മന്ത്രിമാര്‍ക്ക് മനസിലായി കഴിഞ്ഞു. അനുപമയെ പോലുള്ളവര്‍ ഇത്തരം തസ്തികകള്‍ക്ക് അനയോജ്യരല്ലെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ഐഎഎസ്, പ്രമൊഷനിലൂടെ ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രൊമോഷന്‍ ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ കേള്‍ക്കും എന്നാണ് സര്‍ക്കാര്‍ ഉന്നതരുടെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha