കുടുംബശ്രീ ലോഗോ മാറ്റി താമര ആക്കാന്‍ നേതൃത്വം നല്കിയ കരങ്ങള്‍ ആരുടെതാണെന്ന് പിണറായി

കുടുംബശ്രീയുടെ പഴയ ലോഗോ മാറ്റി താമര ചിഹ്നത്തിലുള്ള പുതിയ ലോഗോ വെച്ചതിനെതിരെ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.കുടുംബശ്രീ ലോഗോ മാറ്റി താമര ആക്കാന്‍ നേതൃത്വം നല്കിയ കരങ്ങള്‍ ആരുടെതാണ് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും എന്തിന് ലോഗോ മാറ്റി എന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിക്കണമെന്നും പിണറായി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ചോദ്യവുമായി രംഗത്തെത്തിയത്. ആരാണ് പുതിയ ലോഗോ വരച്ചതെന്നും ആരാണ് പുതിയ ലോഗോ അംഗീകരിച്ചതെന്നും പിണറായി ചോദിക്കുന്നു. കാല്‍ ലക്ഷത്തിലേറെ കുടുംബ ശ്രീ ഉല്‍പന്നങ്ങള്‍ നേരത്തെ ഉള്ള ലോഗോയുമായാണ് വിപണിയില്‍ എത്തിയത്. ആ ലോഗോയ്ക്ക് എന്തായിരുന്നു അപാകത. ഉമ്മന്‍ചാണ്ടി സ്വയം മുന്‍കൈ എടുത്ത് കുടുംബശ്രീയെ താമര ചൂടിച്ചതിനു പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കാന്‍ പറ്റുന്നവരാണ് ജനങ്ങള്‍ എന്ന് ബോദ്ധ്യമുണ്ടായാല്‍ നല്ലതെന്നും പിണറായി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha