കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; 24 മണിക്കൂറിനകം പ്രതിയെ പിടിക്കൂടി പോലീസ്; അമിത് ഉറാങ്ങ് പിടിയിലായത് തൃശൂർ മാളയിലെ കോഴി ഫാമിൽ നിന്നും

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ ജില്ലാ പൊലീസ് സംഘം പിടികൂടുന്നത് കൊലപാതകം പുറത്തറിഞ്ഞ് 24 മണിക്കൂർ തികയും മുൻപ്. അസം സ്വദേശിയും കോട്ടയം നഗരത്തിൽ ജോലി ചെയ്തിരുന്നയാളുമായ അമിത് ഉറാങ്ങിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രിയിൽ ട്രെയിൻ മാർഗമാണ് പ്രതി കോട്ടയത്ത് നിന്നും എറണാകുളം വരെ എത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ഇവിടെ നിന്നും ഇയാൾ പെരുമ്പാവൂർ വരെ ബസിൽ എത്തി. തുടർന്ന് തൃശൂരിലേയ്ക്ക് ബസ് മാർഗം രക്ഷപെടുകയായിരുന്നു.
ഇയാളുടെ യാത്രാ വിവരങ്ങൾ ലഭിച്ച കോട്ടയം ജില്ലാ പൊലീസ്് മേധാവി ഷാഹുൽ ഹമീദിന്റെയും കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന്റെയും നേതൃത്വത്തിലുള്ള സംഘം ഇയാളെ പിൻതുടരുകയായിരുന്നു. ഗാന്ധിനഗർ എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ഇടയ്ക്ക് വിജയകുമാറിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചതും, ജിമെയിൽ ഉപയോഗിച്ചതും കേസിൽ നിർണ്ണായകമായി മാറി. ഇയാളുടെ യാത്രാ വിവരങ്ങൾ അടക്കം പൊലീസ് സംഘം കൃത്യമായി പിൻതുടരുന്നുണ്ടായിരുന്നു. രാത്രി മുഴുവൻ പിൻതുടർന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























