മനോരമയ്ക്ക് ആ തെറ്റുപ്പറ്റി, മനോരമ മുഖ്യനെ ‘ണ്ടി’ കൊണ്ടൊതുക്കി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രമാണല്ലോ മലയാള മനോരമ. ഒടുവില്‍ മനോരമയ്ക്ക് ആ തെറ്റുപറ്റി. പത്രപ്രവര്‍ത്തനത്തില്‍ ഏറെ പരിശീലനമുള്ളവരാണ് മനോരമയിലെ പത്രത്തിലുള്ളവര്‍. ഇന്നത്തെ തിരുവനന്തപുരം എഡിഷനിലെ മനോരമ പത്രത്തിലെ ആ തെറ്റ് ആരെങ്കിലും കണ്ട് കാണുമോ?. സൂക്ഷിച്ചു വായിച്ചാല്‍ ആ തെറ്റ് കണ്ട് പിടിക്കാമെന്നതേയുള്ളൂ. ഇന്നത്തെ മനോരമ പത്രത്തില്‍ കാര്യവട്ടം രാജ്യാന്തര സ്‌പോര്‍ട്‌സ് ഹബ്ബ്; വരുന്നത് കുംബ്ലെയുടെ അക്കാദമി എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വായനക്കാര്‍ വായിച്ചു കാണും.
സ്‌പോര്‍ട്‌സ് ഹബ്ബിനൊപ്പമുള്ള ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപഌക്‌സ് ഇന്നലെണ്ടി ഉദ്ഘാടം ചെയ്തു എന്നാണ് ഇന്നത്തെ പത്രത്തില്‍ അച്ചടിച്ച് വന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ ഒടുവില്‍ ‘ണ്ടി’ കൊണ്ട് മനോരമ ഒതുക്കി കളഞ്ഞു. മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളുടെ പേര് അച്ചടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതല്ലേ. ഇന്നലെ ണ്ടി എന്ന വാക്കിനിടയില്‍ ഉമ്മന്‍ ചാ അക്ഷരങ്ങള്‍ എവിടെ പോയി. മനോരമ ഇനിയെങ്കിലും ഇത്തരത്തിലുള്ള അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ ഏറ്റവും വായനക്കാരുള്ള പത്രമെന്ന ലേബല്‍ പൊളിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha