ന്യൂമാന്‍ കോളജ് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിക്കു കാറിടിച്ചു പരുക്ക്

അമിതവേഗത്തില്‍ വിദ്യാര്‍ഥി നേതാവ് ഓടിച്ച കാറിടിച്ചു ന്യൂമാന്‍ കോളജ് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിക്കു പരുക്ക്. രണ്ടാം വര്‍ഷ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ഥിനി കല്ലൂര്‍ക്കാട് പാലയ്ക്കല്‍ ഗോപിക ജയനാ(19)ണു പരുക്കേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ഗോപിക നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കോളജിലെ മൂന്നാം വര്‍ഷ ബി. കോം വിദ്യാര്‍ഥിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമായ സിബി ജോസഫ്(24) ആണു കാറോടിച്ചത്. സിബി ഓടിച്ച ഇന്നോവ കാര്‍ അമിതവേഗതയിലെത്തി ഗോപികയെ പിന്നില്‍നിന്നും ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗോപിക എട്ടടിയോളം ദൂരത്തേക്കു തെറിച്ച് വീണു. തിരുവനന്തപുരം സി.ഇ.ടി. കോളജ് കോമ്പൗണ്ടിനുള്ളില്‍ വാഹനം ഇടിച്ചു പെണ്‍കുട്ടി മരിച്ച ദുരന്തവിവാദത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ ക്യാമ്പസില്‍ പ്രവേശിപ്പിക്കുന്നതിനു കര്‍ശന വിലക്കുള്ളപ്പോഴാണ് വീണ്ടും ക്യാമ്പസിനുള്ളിലെ മരണപ്പാച്ചില്‍ അപകടം സൃഷ്ടിച്ചത്. കോളജിനുള്ളിലേക്കു അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാറില്‍നിന്നു സുഹൃത്തുക്കളെ ഇറക്കിയശേഷം സിബി തിരിച്ചു പോകുന്നതിനിടെയാണു ക്ലാസ് കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്. അമിതവേഗതയില്‍ വാഹനമോടിച്ചതിനെ ക്യാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ഥി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ അപകടകരമായ െ്രെഡവിങ്, വാഹനമിടിപ്പിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് കാരണമായ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha