ലാവ്‌ലിന്‍ ആശ്വാസമായി, സിപിഎമ്മിനെ പിണറായി നയിക്കും, പിണറായി മത്സരിക്കുന്നെങ്കില്‍ താനില്ലെന്ന് വിഎസ്

ലാവ്‌ലില്‍ കേസ് സിപിഎമ്മിന് ആശ്വാസമാകുമ്പോഴും മറ്റൊരു കുരുക്ക് പൊങ്ങിവന്നുതുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റില്‍ പാര്‍ട്ടിയെ ആര് നയിക്കും എന്നുള്ള തീരുമാനം ലാവ്‌ലിന്‍ ഹര്‍ജി കഴിഞ്ഞ് പരിഗണിക്കാമെന്ന് മാറ്റിയിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിയ സാഹചര്യത്തില്‍ അടിയന്തിരമായി യോഗം കൂടി പിണറായിയെ നേതാവായി പ്രഖ്യാപിക്കാനാണ് സിപിഎം നീക്കം. എന്നാല്‍ കളങ്കിതരും ആരോപണ വിധേയരും ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിഎസ് ആരോപിക്കുന്നത്. പിണറായി നേതൃത്വം നല്‍കിയാല്‍ താന്‍ മത്സര രംഗത്ത് നിന്ന് വിട്ട് നില്‍ക്കുമെന്നും വിഎസ് പാര്‍ട്ടിയോട് വ്യക്തമാക്കിയതായാണ് സൂചന. വിഎസിനെ കൂടി മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ ആലോചന. വിഎസ് ഇടഞ്ഞാല്‍ അത് ദോഷം ചെയ്യുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനൊരു പരിഹാരം കാണാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
എന്നാല്‍ ലാവ്‌ലിന്‍ ഹര്‍ജി മാറ്റിവച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അമരക്കാരന്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനായിരിക്കുമെന്ന ധാരണ ഏറെക്കുറെ ഉറച്ചുകഴിഞ്ഞു.
തിരഞ്ഞെടുപ്പില്‍ പിണറായിയെ മുന്നില്‍ നിര്‍ത്താന്‍ തീരുമാനമെടുത്തതിനു പിന്നാലെ ലാവ്‌ലിന്‍ വീണ്ടും ഉയര്‍ന്നതു പാര്‍ട്ടിയില്‍ ആശങ്കയ്ക്കു വഴിവച്ചിരുന്നു. രണ്ടു മാസത്തിനു ശേഷം ഇനി ഹര്‍ജി പരിഗണിക്കുമ്പോഴേക്കും സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും തിരഞ്ഞെടുപ്പു തന്നെയും കഴിഞ്ഞിരിക്കാം. കേസില്‍ നിന്നു സിബിഐ കോടതി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി രംഗത്തേക്കു മാറാന്‍ പിണറായി പൂര്‍ണമായും തയാറാകുന്നതിനിടയിലാണു കേസില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.
ഇതു പരിഗണിച്ചുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് കൂട്ടി. കേസ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കാനുള്ള നീക്കവും തുടങ്ങി. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി തീരുമാനത്തെ പാര്‍ട്ടിയാകെ ഉറ്റുനോക്കുകയായിരുന്നു. ഹര്‍ജി പരിഗണിക്കുന്നതു മാറ്റിവച്ചതോടെ പിണറായിയെ വിടുതല്‍ ചെയ്ത വിജിലന്‍സ് കോടതി വിധി തന്നെയാണു പ്രാബല്യത്തിലുള്ളത്.
സിബിഐയുടെ കുറ്റപത്രം തന്നെ സിബിഐ കോടതി തള്ളിയതിനാല്‍ ലാവ്‌ലിന്‍ എന്ന കേസ് തന്നെ പിണറായിക്കെതിരെ ഇല്ലെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വാദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha