വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാനുള്ള തീരുമാനം ആദ്യം പുറത്ത് വിട്ടത് ബിജു രമേശ്, വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമത്തിനെതിരെ അപേക്ഷകര്‍ കോടതിയിലേക്ക്

ബാര്‍ക്കോഴക്കേസില്‍ സര്‍ക്കാരിനെ സഹായിച്ചതിന്റെ പ്രതിഫലമാണ് വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചതെന്ന് ആരോപണം ശക്തമാകുന്നു. സര്‍ക്കാര്‍ വിന്‍സണ്‍ എം പോളിനെ വിവിരാവകാശ കമ്മീഷണറായി നിയമിക്കാമെന്ന വാഗ്ദാനം നല്‍കിയെന്നും അതുകൊണ്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയതെന്നും അന്ന് ബാര്‍മുതലാളി ബിജു രമേശ് ആരോപിച്ചിരുന്നു. അത് ഈ പ്രഖ്യാപനത്തോടെ സത്യമാവുതയാണ്. വിന്‍സണ്‍ എം പോളിന്റെയും മറ്റ് കമ്മീഷണര്‍മാരുടെയും നിയമം മാനദണ്ഡം ലംഘിച്ചുകൊണ്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വിസ് അച്യുതാനന്ദന്‍ ആരോപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വിവരാവകാശ കമ്മീഷണര്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കാനാണ് അപേക്ഷകരുടെ തീരുമാനം
സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗങ്ങളെ തെരഞ്ഞെടുത്തത് സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും തള്ളികൊണ്ടും മാനദണ്ഡങ്ങള്‍ മറികടന്നെന്നാണ് ഇവരുടെ ആരോപണം.സര്‍ക്കാര്‍ ആദ്യം തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടിയ കെ.പി.സി.സി. സെക്രട്ടറിയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഇളയമ്മയുടെ മകനുമായ അബ്ദുള്‍ മജീദാണ് വിവരാവകാശ കമ്മീഷണറായി നിയമനം ലഭിച്ച മറ്റൊരാള്‍. ആലപ്പുഴ ഡി.സി.സി. സെക്രട്ടറിയായ എബി കുര്യാക്കോസ്, ജനതാദള്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അങ്കത്തില്‍ അജയകുമാര്‍ എന്നിവര്‍ ആദ്യ പട്ടികയിലും ഇടം നേടിയിരുന്നു. വിശ്വകര്‍മസഭയുടെ കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പ് നേതാവ് പി.ആര്‍. ദേവദാസ്, കേരളാ കോണ്‍ഗ്രസ് നോമിനി അഡ്വ. റോയ്‌സ് ചിറയില്‍ എന്നിവര്‍ പഴയപട്ടികയില്‍ ഇല്ലാതിരുന്നു.
വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും നമിത്ശര്‍മയും തമ്മില്‍ നടന്ന കേസില്‍ കമ്മീഷന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കുകല്‍പ്പിച്ച് സുപ്രീംകോടതി ഇത്തരവിറക്കിയിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളത്. മുഖ്യമന്ത്രി, മന്ത്രിസഭയിലെ മറ്റൊരംഗം, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന പാനലാണ് അഭിമുഖത്തിനുശേഷം അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. കൂടാതെ തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ മൂന്നിരട്ടി പേരുടെ പട്ടികയാണ് തയ്യാറാക്കേണ്ടത്. പട്ടികയിലെ അംഗങ്ങളുടെ യോഗ്യത, പ്രവര്‍ത്തനപരിചയം എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും മുഖ്യമന്ത്രി അടങ്ങുന്ന പാനല്‍ തയ്യാറാക്കിയിരിക്കണം. പാനല്‍ യോഗം ചേര്‍ന്നെങ്കിലൂം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായം മുഖവിലക്കെടുക്കാതെയാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയത്.
പത്രപ്രവര്‍ത്തകര്‍, ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ധര്‍, ഭരണരംഗത്ത് കഴിവുതെളിയിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യേഗസ്ഥര്‍, പ്രഗല്‍ഭരായ അഭിഭാഷകര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍ എന്നിവരെയാണ് വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി പരിഗണിക്കേണ്ടത്. യോഗ്യരായവരെ മാറ്റി നിര്‍ത്തി അധ്യാപകന്‍, എല്‍.ഐ.സി. ഡവലപ്പ്‌മെന്റ് ഓഫീസര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ തെരഞ്ഞെടുത്തതിലൂടെ വിവിധ വിവരാവകാശ സംഘടനകള്‍ നിയമനത്തിനെതിരേ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha