സാധാരണക്കാരനും ഉദ്യോഗസ്ഥര്‍ക്കും രണ്ടു നീതി എങ്ങനെ ? അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണ്‍രേഖ നശിപ്പിക്കുന്നത് സൈബര്‍ കുറ്റമല്ലേ

ഒരു സാധാരണ പൗരന്‍ സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്നാല്‍ അതേ നിയമം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബാധകമാകാതത്തത് എന്തുകൊണ്ട്. അതോ നിയമം നിയമത്തിന്റെ വഴിക്കും ഞങ്ങള്‍ ഞങ്ങള്‍ തോന്നിയപോലെയും പോകും എന്നാണോ. മുഖ്യമന്ത്രിക്കുവേണ്ടിയാണ് ഐ ജി തെളിവുകള്‍ നശിപ്പിച്ചതെന്ന സത്യം പകല്‍പോലെ വ്യക്തമായിട്ടും എന്തെ തുടര്‍ നടപടികള്‍ ഇല്ലാത്തത്.
ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന മൊബൈല്‍ഫോണ്‍ കോള്‍ രേഖ (സിഡിആര്‍) നശിപ്പിക്കുന്നത് തെളിവു നശിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും സൈബര്‍ കുറ്റാന്വേഷണ വിദഗ്ധന്‍ ഡോ. പി വിനോദ് ഭട്ടതിരി പറഞ്ഞു. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവിയില്‍ 2012 ജൂലൈ ഒമ്പതിന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സാധ്യത വിരളമാണ്. അതില്‍ പതിനാലു ദിവസത്തെ ദൃശ്യങ്ങള്‍ രേഖപ്പെടുത്താനാണ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. ജൂലൈ ഒമ്പതിനുശേഷം ഇത്രയും വര്‍ഷത്തിനകം പല തവണ ആ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ട ഫയലുകള്‍ ഓവര്‍റൈറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകാം. ഓരോ തവണ ഇത് സംഭവിക്കുമ്പോഴും മുന്‍ദൃശ്യങ്ങള്‍ തിരിച്ചുകിട്ടാന്‍ സാധ്യത മങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍തന്നെ ഇക്കാര്യം ചെയ്യുന്നത് ശരിയല്ലെന്നും കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാറിന്റെ ചോദ്യത്തിന് മറുപടിയായി ഡോ. വിനോദ് പറഞ്ഞു. ഡാറ്റാ റിക്കവറി സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചോ ഇമെയില്‍ സേവനദാതാവില്‍നിന്നോ സൈബര്‍സെല്ലില്‍ ലഭിച്ച ഇമെയിലുകള്‍ പരിശോധിച്ചോ ഈ രേഖകള്‍ വീണ്ടെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തെ ഫോണ്‍ രേഖകള്‍വരെ സൂക്ഷിച്ചുവയ്ക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ സേവനദാതാക്കള്‍ക്കും നിര്‍ബന്ധിത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടര വര്‍ഷം മുമ്പുള്ള ഫോണ്‍ രേഖകള്‍ ഇപ്പോള്‍ വീണ്ടുെക്കാന്‍ ശ്രമിച്ചാല്‍ സാധ്യത കുറയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha