ഇടത്തോട്ട് ചാഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ്, സിപിഐഎം നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി

കേരളകോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നുസമ്മതിച്ച് ഫ്രാന്‍സിസ് ജോര്‍ജ്. കെ.എം മാണിയോട് ആറുസീറ്റുകള്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും, പാര്‍ട്ടിയിലുളള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ മാണിജോസഫ് ഭിന്നതകള്‍ രൂക്ഷമായതിനുശേഷം ആദ്യമായാണ് ഫ്രാന്‍സിസ് ജോര്‍ജ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. സിപിഐഎം നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും, യുഡിഎഫ് വിട്ടിറങ്ങിയാല്‍ പരിഗണിക്കാമെന്നാണ് അവര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുഡിഎഫുമായിട്ടുളള ചര്‍ച്ചകള്‍ നടന്നതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളു.
റബര്‍ കര്‍ഷകരുടെ അടക്കമുളള പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നും, ജനങ്ങളും, കര്‍ഷകരും ശക്തമായ ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.ഇക്കാര്യത്തില്‍ തീവ്രമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നത് കുറവാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടി നിയന്ത്രിക്കുന്നത് ജോസ് കെ മാണിയാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയതുമില്ല. ഇതോടെ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പിലെ ഒരുവിഭാഗം എല്‍ഡിഎഫിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ വീണ്ടും സജീവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha