ഇനിയെങ്ങോട്ടു പോകും? ഇരിക്കും കൊമ്പ് മുറിച്ച പിസി ജോര്‍ജ്ജ് പെരുവഴിയില്‍

ജോര്‍ജ്ജിനെ കൈവിട്ട് ഇടത് നേതൃത്വം. പൂഞ്ഞാറിലേക്ക് പാര്‍ട്ടി ടിക്കറ്റില്‍ പുതുമുഖമെന്നു സൂചന. പിസി ജോര്‍ജിന് ഇടതുപക്ഷത്ത് ഒരു കാരണവശാലും സീറ്റ് നല്‍കരുതെന്ന് ഇടത് അണികള്‍. പാര്‍ട്ടിയോട് മുമ്പ് ജോര്‍ജ്ജ് ചെയ്തത് മറക്കരുതെന്നാണ് അണികളുടെ വാദം. ഇതോടെ ജോര്‍ജ്ജും നേതൃത്വവും വെട്ടിലായി.
പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഇടതുപക്ഷത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇടതു മുന്നണിയുമായി സഹകരിച്ച് മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പിസി ജോര്‍ജ് വിശദീകരിക്കുമ്പോഴും കാര്യങ്ങള്‍ ശുഭമല്ല. ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ സിപഎമ്മിലെ പ്രാദേശിക നേതാക്കള്‍ അതിശക്തമായി എതിര്‍ക്കുകയാണ്. ഇതോടെ ജോര്‍ജിനെ കൈവിടാന്‍ സിപിഐ(എം) തീരുമാനിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസും മുന്‍ എംഎല്‍എ ജോര്‍ജ് ജെ മാത്യുവും തമ്മിലാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രധാന മത്സരം.
യു.ഡി.എഫിനും പൂഞ്ഞാര്‍ കീറാമുട്ടിയാകുകയാണ്. കേരളാ കോണ്‍ഗ്രസിനു പൂഞ്ഞാര്‍ ലഭിച്ചേ തീരുവെന്നു പിജെ ജോസഫ് പക്ഷം കടും പിടിത്തത്തിലാമ്. ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഇത്. എന്നാല്‍ ജോര്‍ജിന്റെ സീറ്റ് തിരിച്ചെടുക്കാനാണ് കോണ്‍ഗ്രസിന് താല്‍പ്പരം. പൂഞ്ഞാറിനായി മാണി വിഭാഗത്തില്‍പ്പെട്ട രണ്ടു പേര്‍ ഇതിനകം രഹസ്യപ്രചാരണവും ആരംഭിച്ചു. പൂഞ്ഞാറിന്റെ പേരില്‍ ഭിന്നത രൂക്ഷമായതോടെ സീറ്റ് കോണ്‍ഗ്രസിനു നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അങ്ങനെ വന്നാല്‍, ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിക്കു നറുക്കുവീണേക്കും. ടോമി തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നാണ് ലഭിക്കുന്ന സൂചന.
ഇതിനിടെയാണ് ജോര്‍ജ് ജെ മാത്യുവെന്ന പേരിന്റെ കടന്നുവരവ്. പിണറായി വിജയനുമായി സംസാരിച്ച് ജോര്‍ജ് ജെ മാത്യു സീറ്റ് ഉറപ്പിച്ചെന്നാണ് വയ്പ്പ്. ഇതോടെ ഇടതുപക്ഷത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കെജെ തോമസിനേയും ജോര്‍ജ് ജെ മാത്യുവിനേയും കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് ജോര്‍ജിനും അറിയാം. ഇതോടെ ബിജെപിയുമായും ജോര്‍ജ് ചര്‍ച്ച തുടങ്ങി. വെള്ളാപ്പള്ളിയുടെ ബിജെഡിഎസിന്റെ പിന്തുണയും ജോര്‍ജ് തേടുന്നുണ്ട്. ബിജെപിയും ബിജെഡിഎസും ജോര്‍ജിനെ പിന്തുണയ്ക്കാന്‍ തയ്യാറുമാണ്. ഇതോടെ ശക്തമായ ത്രികോണപോരിന് ഇത്തവണ പൂഞ്ഞാര്‍ വേദിയാകുമെന്നാണ് സൂചന.
ഏതായാലും പിസി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്. ഇടതു പക്ഷം സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ജോര്‍ജ് ഇപ്പോഴും കരുതുന്നു. അത്തരത്തിലാമ് പ്രചരണവും. അതിനിടെ പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ എല്‍.ഡി.എഫില്‍ സൈബര്‍ പോര് സജീവമാണ്. മുന്‍ എംഎ!ല്‍എ. പി.സി. ജോര്‍ജ്, സിപിഐ(എം). സംസ്ഥാന സമിതിയംഗം കെ.ജെ. തോമസ് എന്നിവരുടെ പേരുകളിലാണ് എല്‍.ഡി.എഫില്‍ ഉയരുന്നത്. ഇരുവര്‍ക്കുമായി സൈബര്‍ പോരുകാര്‍ രംഗത്തുണ്ട്. ഞങ്ങള്‍ തന്നെ പൂഞ്ഞാറില്‍ മത്സരിക്കും, എതിരാളികളെ ക്ഷണിക്കുന്നു എന്നു തുടങ്ങുന്ന പോസ്റ്റുകള്‍ ഇന്നലെ മുതല്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ പോസ്റ്റ് പി.സി. ജോര്‍ജിന്റെ അണികള്‍ വ്യാപകമായി ഷെയര്‍ ചെയ്ുന്നുയണ്ട്. ഇതിനെതിരേ ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരും ഫേസ്ബുക്കിലൂടെ രംഗത്തെത്തിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha