വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സംവരണത്തില്‍ ജോലി നേടിയ സംഭവത്തില്‍ എസ്.സി/എസ്.ടി കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എസ്.സി/ എസ്.ടി സംവരണത്തില്‍ ജോലി നേടിയ സംഭവത്തില്‍ എസ്.സി/എസ്.ടി കമ്മിഷന്‍ പി.എസ് വിജയകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റ് വച്ച് ജോലി നേടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഡി.ജി.പി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത്തരത്തില്‍ ജോലി നേടിയവര്‍ക്കെതിരെ വകുപ്പുതലത്തില്‍ നടപടി വേണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി 1100 ഓളം പേര്‍ സംവരണ വിഭാഗത്തില്‍ ജോലി നേടിയെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കമ്മിഷന്റെ ഉത്തരവ്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ ജോലി നേടിയവരുടെ അപേക്ഷയില്‍ നേരത്തെ കമ്മിഷന്‍ പരിശോധിച്ച 350 ഓളം പേരില്‍ 250ല്‍ ഏറെ പേരും വ്യാജ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha