രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൂഞ്ഞാര്‍ കീറാമുട്ടിയാകുന്നു, ഗതികെട്ടാല്‍ പി.സി ജോര്‍ജ് ബി.ജെ.പിയിലേക്ക്

തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഇരു മുന്നണികള്‍ക്കും തലവേദനയാകുകയാണ് പൂഞ്ഞാര്‍ മണ്ഡലം. പൂഞ്ഞാര്‍ എം.എല്‍.എ ആയിരുന്ന പി.സി ജോര്‍ജ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്സ് എംനൊപ്പം നിന്ന് നിയമസഭയിലേക്ക് എത്തുകയും പിന്നീട് ബാര്‍ കോഴ വിവാദത്തില്‍ കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായിരുന്ന കെ.എം മണിയുമായി ഉടക്കുകയും കെ.എം മണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പൂറത്താക്കുകയും. അരുവിക്കര തിരഞ്ഞെടുപ്പില്‍ മുന്നണി മര്യാദകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമ പ്രകാരം പി.സി ജോര്‍ജിന് എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കേണ്ടതായും വന്നു. പിന്നീട് പി.സി ജോര്‍ജ് തന്റെ മുന്‍ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ് സെക്യുലറിനെ പുനരൂജ്ജീവിപ്പിച്ചു. ഇതോടെ ജോര്‍ജ് മാണിക്കും യു.ഡി.എഫിനുമെതിരായി പരസ്യമായി കൂടുതല്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് ആഞ്ഞടിച്ചു. ഇത് എല്‍.ഡി.എഫിലേക്ക് ചേക്കേറുവാനുള്ള ജോര്‍ജിന്റെ തന്ത്രമായിരുന്നു. തുടര്‍ന്ന് തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി കൂട്ട്‌കെട്ട് ഉണ്ടാക്കിയാണ് മത്സരിച്ചത്. ജോര്‍ജുമായുള്ള ചങ്ങാത്തം എല്‍.ഡി.എഫിന് ഗുണം ചെയ്തിരുന്നു.
കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ ടിഎസ് ജോണ്‍ നേതൃത്വത്തിലുള്ളവര്‍ ചേര്‍ന്ന പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ നിലകൊണ്ടതിനാല്‍ പി.സിയെ പുറത്താക്കിയത് എന്നായിരുന്നു ടിഎസ് ജോണ്‍ വിഭാഗത്തിന്റെ പ്രധാന ആരോപണം. പിന്നീട് പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ടിഎസ് ജോണിനെയും പൂറത്താക്കുകയും പി.സി ജോര്‍ജിനെ പാര്‍ട്ടി ചെയര്‍മാനാക്കുകയും ചെയ്തു. എന്നാല്‍ പൂഞ്ഞാറിലെ നിയമസഭാ എല്‍.ഡി.എഫ് സീറ്റ് ജോര്‍ജിന് ലഭിക്കുമെന്നതായിരുന്നു പ്രതീക്ഷ എന്നാല്‍ സി.പി.എം. സംസ്ഥാന സമിതിയംഗം കെ.ജെ. തോമസ് ഇത്തവണ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടിക്ക് പുഞ്ഞാര്‍ മണ്ഡലം കീറാമുട്ടിയാകാനാണ് സാധ്യത. യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ എല്‍.ഡി.എഫിനെയും വി.എസ് അടക്കമുള്ള നേതാക്കന്മാരെ കടന്നാക്രമിക്കുകയും ചെയ്തിരുന്നതാണ് പൂഞ്ഞാറിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ പി.സിയോട് അപ്രിയം തോന്നാന്‍ കാരണം. അതുകൊണ്ട് തന്നെ പൂഞ്ഞാറില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ഒരു സ്താനാര്‍ത്ഥിയെയാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും.
പാലയില്‍ കെ.എം മാണിക്കെതിരെ പി.സി തോമസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിയെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ മാണിക്ക് വിജയമൊരുക്കുന്നതില്‍ പി.സി ജോര്‍ജും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. എല്‍.ഡി.എഫ് സീറ്റ് നല്‍കാതെ പറഞ്ഞ് വിട്ടാല്‍ പി.സി ജോര്‍ജ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ മത്സരിക്കാനും സാധ്യതയുണ്ട്. മൂവാറ്റുപുഴ ലോക്‌സഭ മണ്ഡലത്തില്‍ പി.സി തോമസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി നേടിയ ജയം പി.സി ജോര്‍ജിന് പ്രതീക്ഷ നല്‍കുന്നു. ഇവര്‍ക്കിരുവര്‍ക്കും ഇരു മണ്ഡലങ്ങളിലും പരസ്പരം സഹായിക്കാനുമാകുമെന്നതും ജോര്‍ജിനെകൊണ്ട് മാറ്റി ചിന്തിപ്പിച്ചേക്കാം. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് മികച്ച സ്ഥാനാര്‍ത്ഥിയെ ബി.ജെ.പിക്ക് ലഭിച്ചാല്‍ കണ്ണും പൂട്ടി സ്വീകരിക്കാനാണ് സാധ്യത. കേരളത്തില്‍ ഒരു സീറ്റ് നേടാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പിക്ക് ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം ആശ്വാസം നല്‍കും. പി.സി ജോര്‍ജ് നേരത്തെയും ബി.ജെ.പിയോട് മൃദുസമീപനമാണ് സ്വീകിച്ചിരുന്നത്. മോദിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ധരിച്ച് പരിപാടിയില്‍ പങ്കെടുക്കുകയും, പട്ടേലിന്റെ ജന്മദിനം ആഘോഷിച്ചതിന് മോദിയെ കുറ്റപ്പെടുത്തേണ്ടെന്ന് അദ്ദേഹം ബ്ലോഗില്‍ എഴുതിയിരുന്നു. ദേശീയസ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ചരിത്രം നെഹ്‌റു കുടുംബത്തിന്റെ മാത്രം ചരിത്രമല്ല എന്ന് തലക്കെട്ടിലാണ് ബ്ലോഗില്‍ എഴുതിയത്. ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് പട്ടേലിന്റെ ജന്മദിനം ആഘോഷിച്ചതെന്നും അതിന് കാരണം മോദിയാണെങ്കില്‍ എന്തിന് വിവാദത്തിന് പിന്നാലെ പോകണമെന്നും ചോദിച്ചിരുന്നു. ഇതൊക്കെയന്ന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇത്തവണ പ്രതീക്ഷിച്ചതുപോലെ പി.സി ജോര്‍ജിനും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിക്കും എല്‍.ഡി.എഫ് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ജോര്‍ജ് എന്‍.ഡി.എഫ് സീറ്റില്‍ മത്സരിക്കാനുള്ള സാധ്യതയും ചെറുതല്ല.
യു.ഡി.എഫിനും പൂഞ്ഞാര്‍ കീറാമുട്ടിയാകുകയാണ്. കേരളാ കോണ്‍ഗ്രസിനു പൂഞ്ഞാര്‍ ലഭിച്ചേ തീരുവെന്നു മാണി ഗ്രൂപ്പ് കടുംപിടിത്തത്തിലാണ്. ഇപ്പോള്‍ പുറത്താണെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ലേബലിലാണു കഴിഞ്ഞ തവണ പി.സി. ജോര്‍ജ് ജയിച്ചതെന്ന് ഇവര്‍ അവകാശപ്പെടുന്നു. മാണിക്കൊപ്പം നില്‍ക്കുന്ന ജോസഫ് വിഭാഗം പൂഞ്ഞാറിനായി ആവശ്യമുന്നയിച്ചിരിക്കുകയാണ്. കൂടാതെ പൂഞ്ഞാറിനായി കോണ്‍ഗ്രസ്സും രംഗത്തെത്തിയിരുന്നു. ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിക്കു സീറ്റ് നല്‍കുന്നതിനായി കോണ്‍ഗ്രസ്സും ചരട് വലി തുടങ്ങിക്കഴിഞ്ഞു. എന്തായാലും തിരഞ്ഞെടുപ്പിന് മുന്‍മ്പ് തന്നെ പൂഞ്ഞാറില്‍ രാഷ്ട്രീയ പേര് മുറുകിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha