സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വഷണത്തിന് ദില്ലി കോടതി ഉത്തരവിട്ടു

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ വെളിപ്പെടുത്തിയ കോഴയാരോപണങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. ദില്ലിയില്‍ വെച്ച് മുഖ്യമന്ത്രിക്ക് സരിത എസ് നായര്‍ പണം കൈമാറിയെന്ന ആരോപണത്തിലാണ് തീസ് ഹസാരി കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നവോദയം എന്ന സംഘടനയിലെ പ്രവര്‍ത്തകനായ ദിലീപാണ് പരാതി നല്‍കിയത്.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ദില്ലിയില്‍ വെച്ച് പണം കൈമാറിയിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. തോമസ് കുരുവിളക്കൊപ്പം ദില്ലിയിലെ കേരളാ ഹൗസില്‍ വെച്ച് മുഖ്യമന്ത്രിക്ക് പണം കൈമാറിയിട്ടുണ്ടെന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha