കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വെബ് സൈറ്റുകള്‍ നിരോധിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വെബ് സൈറ്റുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള രക്ഷിതാക്കളുടെയും കുട്ടികളുടെയും മനോനിലയെ ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. സൈറ്റുകള്‍ റദ്ദാക്കുന്നത് സംബദ്ധിച്ച നടപടി ക്രമങ്ങള്‍ യഥാസമയം അറിയിക്കുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകേണ്ട കുട്ടികളെ വെച്ച് ഒരു പരീക്ഷണവും രാജ്യത്ത് അനുവദിക്കില്ലെന്നും അറിഞ്ഞുകൊണ്ട് ഒരു കുട്ടി പോലും ഇരകളാകുവാന്‍ സമ്മതിക്കില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ പുതിയ തീരുമാനത്തിനെ ഇരു കയ്യും നീട്ടിയാണ് വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha