നാനാത്വത്തെ അംഗീകരിക്കലും സഹിഷ്ണുതയും ഉള്‍പ്പെട്ടതാവണം വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി

നാനാത്വത്തെ അംഗീകരിക്കലും സഹിഷ്ണുതയും ഉള്‍പ്പെട്ടതാവണം വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കോട്ടയം സിഎംഎസ് കോളജിന്റെ 200ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും ഇടിവ് സംഭവിച്ചിരിക്കുകയാണ്. ലോക നിലവാരത്തിലുള്ള ഒരു സ്ഥാപനവും ഇന്ന് ഇന്ത്യയില്‍ ഇല്ല. ഒരു കാലത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അലങ്കാരമായിരുന്നു ഇവയെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തു ഇന്ത്യയുടെ നിലവാരം പിന്നോട്ട് അടിക്കുകയാണ്. മുന്‍പ് തക്ഷശില പോലെ ലോക നിലവാരമുള്ള സര്‍വകലാശാലകള്‍ നമ്മുക്ക് ഉണ്ടായിയിരുന്നുവെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
500 വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്ത് ലോകത്തെ നയിച്ചത് ഇന്ത്യയാണ്. എന്നാല്‍ രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാത്തത് ഖേദകരമാണ്. വികസിത രാജ്യങ്ങളില്‍ വിദ്യാസമ്പന്നരായ പുതുതലമുറയാണ് സമൂഹത്തെ നയിക്കേണ്ടത്. എന്നാല്‍, ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ വന്നിരിക്കുന്ന ഗുണനിലവാരത്തകര്‍ച്ചയില്‍ തനിക്ക് ദു:ഖമുണ്ടെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha