ഉമ്മന്‍ ചാണ്ടിക്കു കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തല്‍; കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി

സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ഡല്‍ഹിയില്‍ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനായി ഡല്‍ഹി പോലീസിനു നല്‍കിയ പരാതിയില്‍ തീസ്ഹസാരി മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി. മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് നല്‍കണം. ബിജെപി അനുകൂലിയായ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് രാകേശ് കുമാറിന്റെ നടപടി. 2012 ഡിസംബര്‍ 27ന് ന്യൂഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലെ മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ട ിയുടെ സഹായിയായ തോമസ് കുരുവിളയ്ക്ക് 1.10 കോടി രൂപ കൈമാറിയെന്ന് സരിത എസ്. നായര്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു. ഈ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പോലീസിനു പരാതി നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി പ്രവര്‍ത്തകന്‍ ഷൈന്‍ ശശിധരനും പോലീസിലും കോടതിയിലും പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha