സോളാര്‍ കേസ് : ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടതില്‍ സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍

മുഖ്യമന്ത്രിക്ക് കോഴ കൊടുത്തുവെന്ന ആരോപണത്തില്‍ ഡല്‍ഹി കോടതി അന്വേഷണത്തിന് ഉത്തരവിട്ടതില്‍ സന്തോഷമുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. സോളാര്‍ കമ്മീഷന്റെ ക്രോസ് വിസ്താരത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. അന്യസംസ്ഥാനത്ത് എങ്കിലും ഈ കേസില്‍ അന്വേഷണം നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കുള്ള കോഴ അദ്ദേഹത്തിന്റെ സഹായിക്ക് ഡല്‍ഹിയിലെ ചാന്ദനി ചൗക്കിലുള്ള ഒരു മാളിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍വെച്ച് കൈമാറിയെന്നായിരുന്നു മുമ്പ് സരിത വെളിപ്പെടുത്തിയിരുന്നത്. ഈ വിഷയത്തില്‍ ലഭിച്ച പരാതിയിലാണ് അന്വേഷിച്ച് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha