മൊബൈലില്‍ സംസാരിച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചു

മൊബൈലില്‍ സംസാരിച്ച് പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചു. എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും തൃശൂര്‍ കുന്നംകുളം സ്വദേശിയുമായ വൈശാഖാണ് (20) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് സംഭവം. മംഗളൂരുവില്‍നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന പുതുച്ചേരി എക്‌സ്പ്രസാണ് ഇടിച്ചത്.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലത്തെിയ വൈശാഖ്, ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. റെയില്‍വേ പൊലീസ് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha