വാക്കുതര്‍ക്കത്തിനൊടുവില്‍.... നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവ് കുത്തേറ്റ് മരിച്ചു

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിര്‍ (30) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് നിസാര്‍ ഓടി രക്ഷപ്പെട്ടു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.
ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആഷിറിന്റെ നെഞ്ചിലും തുടയിലും കഴുത്തിലുമാണ് കുത്തേറ്റത്. നെടുമങ്ങാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
രണ്ട് പേരും സുഹൃത്തുകളാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരും നെടുമങ്ങാട് മാര്‍ക്കറ്റിലെ തൊഴിലാളികളാണ്. ഇരുവരും ബാറില്‍ കയറി മദ്യപിച്ചതിന് ശേഷം മാര്‍ക്കറ്റിലെത്തി വഴക്ക് കൂടുകയായിരുന്നു. തുടര്‍ന്ന് ഹാഷിറിനെ സുഹൃത്ത് കത്തികൊണ്ട് നെഞ്ചില്‍ കുത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു.
നെഞ്ചിലും തുടയിലും കഴുത്തിലുമാണ് ഹാഷിറിന് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha