നിയന്ത്രണംവിട്ട കാറിടിച്ച് കോട്ടയത്ത് ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ.... കോട്ടയത്ത് വെളിയന്നൂരില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മുവാറ്റുപുഴ സ്വദേശി മാത്യു പി ജെ(68) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരായ മൂന്ന് പേരെയാണ് ഇടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെ വെളിയന്നൂര്‍ താമരക്കാട് ആയിരുന്നു അപകടം സംഭവിച്ചത്.
പാലയില്‍ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടുപോയത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, എറണാകുളം വടക്കന്‍ പറവൂരില്‍ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരുക്കേറ്റു. പറവൂര്‍ സ്വദേശി സുനിക്കാണ് പരിക്കേറ്റത്. വീട് ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha