കൊല്ലത്ത് അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തു

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. തഴുത്തല സ്വദേശി നസിയത്തും (60) മകന്‍ ഷാനുമാണ് (34) മരിച്ചത്. നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകന്‍ ജീവനൊടുക്കിയതാണെന്നാണ് നിഗമനം. ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha