നെടുമ്പാശേരിയില്‍ യുവതിയില്‍ നിന്ന് പിടിച്ചെടുത്തത് 44 ലക്ഷത്തിന്റെ സൗദി റിയാല്‍

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സികള്‍ കസ്റ്റംസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മുവാറ്റുപുഴ സ്വദേശി ഗീതുവിന്റെ ബാഗില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
ചെക്ക് ഇന്‍ ബാഗേജിനകത്ത് അലുമിനിയം ഫോയില്‍ പാളികള്‍ക്കുള്ളില്‍ അതിവിദഗ്ധമായാണ് പണം ഒളിപ്പിച്ചിരുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദുബായ് വിമാനത്തില്‍ പോകാനെത്തിയതായിരുന്നു യുവതി. 44 ലക്ഷം ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം വരുന്ന സൗദി റിയാലാണ് ബാഗില്‍ നിന്നും പിടിച്ചെടുത്തത്. വിദേശ കറന്‍സി എവിടെ നിന്നും ലഭിച്ചതാണെന്നും ആര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വിശദമായി അന്വേഷിച്ച് വരികയാണ്.
https://www.facebook.com/Malayalivartha
























