പച്ചക്കറി ചാക്കുകള്‍ക്കടിയില്‍ ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററുകളും

വാളയാറില്‍ പൊലീസിന്റെ വാഹനപരിശോധനക്കിടെ പച്ചക്കറി ലോറിയില്‍ ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച് കടത്തിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കും നോണ്‍ ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ മീനാച്ചിപുരം വലുക്കുപ്പാറ സ്വദേശി മണികണ്ഠനെ (29) അറസ്റ്റ് ചെയ്തു.
വെള്ളി പുലര്‍ച്ചെ 3.30 നാണ് വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണികണ്ഠനെ അറസ്റ്റ് ചെയ്തത്. 200 ബോക്‌സുകളിലായി 25400 ജലാറ്റിന്‍ സ്റ്റിക്കുകളും 12 ബോക്‌സുകളിലായി 1500 ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha