തിരുവനന്തപുരത്ത് വേടന്റെ പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍

റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദ് ആണ് നഗരൂര്‍ പൊലീസിന്റെ പിടിയിലായത്. ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് അന്ന് സംഗീത പരിപാടി മാറ്റിവച്ചത്. ഇതോടെ പരിപാടി കാണാനെത്തിയ കാണികള്‍ രോഷാകുലരായി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. പൊലീസിന് നേരെ ഉള്‍പ്പടെ ചെളി വാരി എറിഞ്ഞിരുന്നു.
പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികള്‍ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകര്‍ പ്രതിഷേധിച്ചു. ടെക്‌നീഷ്യന്‍ മരിച്ചതില്‍ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തില്‍ വേദിയില്‍ പാടാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നില്‍ പാടാന്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
വേടന്റെ പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് അപകടം നടന്നത്. വൈകിട്ട് 4.30ഓടെയാണ് വേടന്‍ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയത്. ഇതിന് ശേഷമാണ് ടെക്‌നീഷ്യന്‍ മരിച്ചത്. പിന്നാലെ സംഗീതപരിപാടിയും മാറ്റിവച്ചു. ഇതോടെ പരിപാടി കാണാനെത്തിയ കാണികള്‍ രോഷാകുലരായി.
https://www.facebook.com/Malayalivartha