ലോകോത്തര സൗകര്യങ്ങളുമായി കേരളത്തില്‍ 180 കോടി ചെലവില്‍ നിര്‍മിച്ചത് 12 സ്മാര്‍ട്ട് റോഡുകള്‍

കേരളത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത തരം മാതൃകയാണ് അവലംബിച്ചിരിക്കുന്ന 12 സ്മാര്‍ട് റോഡുകള്‍. ലോകോത്തര സൗകര്യങ്ങളാണ് ഈ 12 റോഡുകളില്‍ ഒരുക്കിയിട്ടുള്ളത്. വൈദ്യുതി ലൈന്‍, ശുദ്ധജല പൈപ്പ്, കേബിള്‍ ടിവി ഉള്‍പ്പെടെയുള്ള മറ്റ് ആശയവിനിമയ ലൈനുകള്‍ തുടങ്ങിയവ 7 അടിയോളം താഴ്ത്തി നിര്‍മിച്ച യൂട്ടിലിറ്റി ഡക്ടിലൂടെ മാത്രമാണ് പോകുന്നത്. പ്രത്യേകം അടയാളപ്പെടുത്തിയ സൈക്കിള്‍ ട്രാക്ക് ആണ് പ്രധാന പ്രത്യേകത. കാഴ്ച പരിമിതിയുള്ളവര്‍ക്കു തടസ്സമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന വിധമാണ് ഭിന്നശേഷി സൗഹൃദമായ നടപ്പാതകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വഴിവിളക്കുകള്‍, ടൈലുകള്‍ പാകിയ നടപ്പാത, ഓടകള്‍, അണ്ടര്‍ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിള്‍ സ്ഥാപിക്കല്‍, സ്വീവേജ് പൈപ്പുകളുടെ പുനര്‍നിര്‍മ്മാണം സൈക്കിള്‍ ട്രാക്ക് തുടങ്ങിയവയും റോഡുകളില്‍ ഉറപ്പാക്കി. നിലവില്‍ വൈദ്യുതി,ടെലിഫോണ്‍,ഇന്റര്‍നെറ്റ്,സ്വകാര്യ കേബിള്‍ ലൈനുകളെല്ലാം റോഡിന് അടിയിലാകും പോകുന്നത്.
കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല. ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകളും നിര്‍മ്മിച്ചിട്ടുണ്ട്. ബി.എം.ബി.സി നിലവാരത്തില്‍ 27 റോഡുകള്‍.സ്മാര്‍ട്ട് റോഡുകള്‍ക്ക് പുറമെ നഗരത്തിലെ 27 പ്രധാന റോഡും ബി.എം.ബി.സി നിലവാരത്തില്‍ നവീകരിച്ചിരുന്നു.
സ്മാര്‍ട്ട് റോഡുകളും ചെലവഴിച്ച തുകയും
മാനവീയം വീഥി - 3.01 കോടി രൂപ)
കലാഭവന്‍ മണി റോഡ് - 1.35 കോടി രൂപ)
വി.ജെ.ടി ഹാള്‍ ഫ്ളൈഓവര്‍ റോഡ് - 2.84 കോടി രൂപ)
സ്റ്റാച്യു ജനറല്‍ ആശുപത്രി റോഡ് - 4.48 കോടി രൂപ)
നോര്‍ക്ക ജംഗ്ഷന്‍ ഗാന്ധിഭവന്‍ റോഡ് - 5.51 കോടി രൂപ)
തൈക്കാട് ഹൗസ് എം.ജി രാധാകൃഷ്ണന്‍ റോഡ് - 6.35 കോടി രൂപ)
സ്‌പെന്‍സര്‍ ജംഗ്ഷന്‍ എ.കെ.ജി സെന്റര്‍ റോഡ് - 1.69 കോടി രൂപ)
ജനറല്‍ ആശുപത്രി വഞ്ചിയൂര്‍ ജംഗ്ഷന്‍ - 11.97 കോടി രൂപ)
ഓവര്‍ ബ്രിഡ്ജ് ഉപ്പിടാമൂട് പാലം - 7.96 കോടി രൂപ)
ബേക്കറി ജംഗ്ഷന്‍ ഫോറസ്റ്റ് ഓഫീസ് റോഡ് - 5.85 കോടി രൂപ)
കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ് - 33.02 കോടി രൂപ)
ആല്‍ത്തറ ചെന്തിട്ട റോഡ് - 77.81 കോടി രൂപ)
https://www.facebook.com/Malayalivartha