Widgets Magazine
17
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താലിബാന്‍ ഭരണകൂടവുമായി സഹകരണ പാതയില്‍ ഇന്ത്യ... താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍..


പാക്കിസ്ഥാനെപ്പോലൊരു നിരുത്തരവാദപരമായ രാജ്യത്ത് അണ്വായുധങ്ങളുടെ സുരക്ഷ എന്തായിരിക്കും..? ആണവ പോർമുനകളിൽ ഉപയോഗിക്കുന്ന പ്ലൂട്ടോണിയം-239...


ഐവിന് വിടചൊല്ലി നാട്; തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനം


കരിമം സ്വദേശി ഷീജയുടെ മരണത്തിൽ ദുരൂഹത; രാത്രിയോടെ അയൽവാസികൾ കേട്ട് നിലവിളിശബ്ദം... പിന്നാലെ ഭീകര കാഴ്ചയും


കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു... കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു

പാക്കിസ്ഥാനെപ്പോലൊരു നിരുത്തരവാദപരമായ രാജ്യത്ത് അണ്വായുധങ്ങളുടെ സുരക്ഷ എന്തായിരിക്കും..? ആണവ പോർമുനകളിൽ ഉപയോഗിക്കുന്ന പ്ലൂട്ടോണിയം-239...

16 MAY 2025 04:42 PM IST
മലയാളി വാര്‍ത്ത

പാകിസ്‌താന്റെ കൈയിലുള്ള ആണവായുധങ്ങൾ രാജ്യാന്തര ആണവോർജ ഏജൻസിയുടെ നിരീക്ഷണത്തിലാക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പാകിസ്‌താനെപ്പോലൊരു നിരുത്തരവാദപരമായ രാജ്യത്ത് അണ്വായുധങ്ങളുടെ സുരക്ഷ എന്തായിരിക്കുമെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി ചോദിച്ചു. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ജമ്മു കശ്മീരിലേക്കുള്ള ആദ്യ സന്ദർശനത്തിൽ സൈനികരുമായി രാജ്നാഥ് സംവദിച്ചു. ഭീകരസംഘടനകളും പാകിസ്താനിലെ അവരുടെ യജമാനന്മാരും ഒരിടത്തും സുരക്ഷിതരല്ലെന്ന വ്യക്‌തമായ തിരിച്ചറിവ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകി ക്കഴിഞ്ഞതായി പ്രതിരോധമന്ത്രി വ്യക്ത‌മാക്കി.

'ലോകത്തോടു ഞാനൊരു ചോദ്യം ഉന്നയിക്കുന്നു: പാകിസ്‌താന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? ഇതുപോലെ തെമ്മാടിത്തം കാട്ടുന്ന, ഉത്തരവാദിത്വമില്ലാത്ത ഒരു രാജ്യത്ത്.'- എന്നായിരുന്നു രാജ്‌നാഥിന്റെ വാക്കുകൾ... നിയന്ത്ര ണരേഖയിലും രാജ്യാന്തര അതിർത്തിയിലുമുള്ള സുരക്ഷാ സാഹചര്യം പ്രതിരോധമന്ത്രി വിലയിരുത്തി. ഉന്നത സൈനിക ഉദ്യോഗ സ്‌ഥർ സ്‌ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചു. ശ്രീനഗറിലെ ഇന്ത്യൻ കരസേയുടെ പതിനഞ്ചാം കോർപ്‌സിലെ സാഹചര്യങ്ങളും പോരാട്ട സജ്ജീകരണങ്ങളും അവലോകനം ചെയ്തു‌..


പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രത്തില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ചുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത് വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ആണവ വികിരണ ചോര്‍ച്ചയുണ്ടായി എന്നുള്ളതടക്കമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. അതേസമയം, പാകിസ്താനില്‍ ഒരു തരത്തിലുമുള്ള ആണവ ചോര്‍ച്ചയുമില്ലെന്ന് വ്യക്തമാക്കി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി തന്നെ രംഗത്തെത്തി. ഇന്ത്യന്‍ വ്യോമസേന എയര്‍ മാര്‍ഷല്‍ എ.കെ. ഭാര്‍തി ഈ പ്രചരണങ്ങളെ തള്ളി. എന്നാൽ, എന്തുകൊണ്ടാണ് ആണവായുധവുമായി ബന്ധപ്പെട്ട ചെറു പ്രചരണങ്ങൾ പോലും ഈ രീതിയിലുള്ള വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നത്.


യുദ്ധം വഷളായി ആണവായുധം ഉപയോഗിക്കുന്ന സ്ഥിതിയിലേക്കോ ആണവ ചോർച്ചയുണ്ടാകുന്ന ദുരവസ്ഥയിലേക്കോ കാര്യങ്ങളെത്തിയാൽ അത് ആയിരക്കണക്കിന് വർഷത്തേക്ക് ഈ ഭൂമിയെ ബാധിക്കും. പ്ലൂട്ടോണിയം-239-ന്റെ 24,110 വർഷം നീണ്ടുനിൽക്കുന്ന അർധായുസ്സ് ആണ് ഇതിന് കാരണം. ആണവായുധ പരീക്ഷണങ്ങളിൽ നിന്നുള്ള സൂക്ഷ്മ കണികകൾ പരിസ്ഥിതിയിൽ വ്യാപകമായിട്ടുണ്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നത്. അതിനാൽ, ഏതാണ്ട് എല്ലാവരും ചെറിയ അളവിലുള്ള പ്ലൂട്ടോണിയവുമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.

ആണവ പോർമുനകളിൽ ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് പ്ലൂട്ടോണിയം-239. ലോകത്തിലെ ഏറ്റവും വിഷമുള്ള വസ്തുക്കളിലൊന്നായ ഇത് ശ്വസിക്കുന്നത് അപകടകരമാണ്. വായുവിൽ ചോരുന്ന ഒരു ഗ്രാം പ്ലൂട്ടോണിയം-239 ഒരു കോടി ആളുകളെ ബാധിക്കുമെന്നാണ് കനേഡിയൻ കോളിഷൻ ഫോർ ന്യൂക്ലിയർ റെസ്പോൺസിബിലിറ്റി പറയുന്നത്. ഇത് 10 ഗ്രാം ആണെങ്കിൽ അത് 100 കോടി ആളുകളെ ബാധിക്കുമെന്നും കണക്കിൽ പറയുന്നു.

പ്ലൂട്ടോണിയത്തിന് പുറമെ അർബുദത്തിന് കാരണമാകുന്ന അയോഡിൻ-131, സീസിയം-137, സ്ട്രോൺഷ്യം-90, യുറേനിയം-235 എന്നീ മൂലകങ്ങളും സ്ഥിതി വഷളാക്കും. അണുവിസ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന ഉപോത്പ്പന്നങ്ങളാണ് അയോഡിൻ-131, സീസിയം-137 എന്നിവ. ആണവ അപകടങ്ങൾക്ക് ശേഷവും ഇവ കാണപ്പെടും. തൈറോയ്ഡ് കാൻസറിനും പേശികളിലെ കാൻസറിനും ഇത് കാരണമാകുമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്.

ആണവ അപകടങ്ങൾക്ക് ശേഷം കാണപ്പെടുന്ന ഒരു ഉപോത്പ്പന്നമാണ് സ്ട്രോൺഷ്യം-90യും. ഇതും കാൻസറിന് കാരണമാകുന്ന മൂലകമാണ്. കൂടാതെ, ആണവ പോർമുനകളിൽ ഉപയോഗിക്കുന്ന യുറേനിയം-235-മായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശം, എല്ലുകൾ, കരൾ എന്നിവിടങ്ങളിൽ കാൻസറിന് കാരണമാകാം. മെയ് 10 ന് പാകിസ്ഥാനിലെ ചാഗായി കുന്നുകളിൽ ഉണ്ടായ ഭൂകമ്പത്തിന് പിന്നിലെ നിഗൂഢത എന്താണെന്നത് സംബന്ധിച്ച് ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇന്ത്യ ആണവ കേന്ദ്രം ആക്രമിച്ചോ, അതോ അത് ഒരു ആണവ പരീക്ഷണമായിരുന്നോ? എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന മെയ് 10 ന് രാത്രിയിൽ, പാകിസ്ഥാനിലെ ചഗായ് കുന്നുകളിൽ ഒരു ഭൂകമ്പം ഉണ്ടായി, ഇത് ഒരു സ്വാഭാവിക ഭൂകമ്പ സംഭവമായിരിക്കില്ല എന്ന ആശങ്ക ജനിപ്പിച്ചു. ചിലർ പാകിസ്ഥാൻ രഹസ്യമായി ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് അവകാശപ്പെട്ടു, മറ്റുചിലർ ഇന്ത്യ ഒരു പാകിസ്ഥാൻ ആണവ കേന്ദ്രം ലക്ഷ്യമിട്ടിരിക്കാമെന്ന് അനുമാനിച്ചു, ഇത് രണ്ട് ശത്രു രാജ്യങ്ങൾ തമ്മിലുള്ള ആണവ സംഘർഷത്തെക്കുറിച്ചുള്ള ഭയത്തിന് കാരണമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധി സംഘത്തെ ശശി തരൂര്‍ നയിക്കും  (5 hours ago)

കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്  (5 hours ago)

കുട്ടികളടക്കം 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (6 hours ago)

പാകിസ്ഥാനുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ നീക്കം ചെയ്യണം  (7 hours ago)

കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല  (7 hours ago)

യുവാവിന്റെ വീട്ടില്‍ നിന്നും നാടന്‍ തോക്ക് പിടികൂടി പൊലീസ്  (8 hours ago)

S Jaishankar പാകിസ്ഥാനുള്ള അടിയോ?  (8 hours ago)

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍  (8 hours ago)

ഇന്ന് നടന്ന ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്  (9 hours ago)

പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി  (9 hours ago)

ലോറി ഡ്രൈവര്‍ അറസ്റ്റില്‍  (9 hours ago)

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്  (9 hours ago)

ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്  (10 hours ago)

ഏത് സാഹചര്യത്തിലും സമയബന്ധിതമായി ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കും  (10 hours ago)

അമ്മയെ കഴുത്തറുത്ത നിലയിലും മകന്‍ തൂങ്ങിമരിച്ച നിലയിലും  (10 hours ago)

Malayali Vartha Recommends