അറബിക്കടലില്‍ കേരളതീരത്ത് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോകള്‍ ഒഴുകുന്നതായി സൂചന...

കേരളതീരത്ത് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോകള്‍ ഒഴുകുന്നതായി സൂചന.... സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി
കോസ്റ്റുഗാര്‍ഡില്‍ നിന്നാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റി .മറൈന്‍ ഗ്യാസ് ഓയില്‍, സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ അടക്കമുള്ള വസ്തുക്കളാണ് കണ്ടെയ്‌നറുകള്‍ക്കുള്ളിലെന്നാണ് പ്രാഥമിക വിവരമുള്ളത്.
അതേസമയം വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്ക് അടുക്കുകയായിരുന്ന കാര്‍ഗോ കപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചനകളുള്ളത്. കണ്ടെയ്‌നറുകള്‍ തുറന്ന് പരിശോധിച്ചാല്‍ മാത്രമേ ഉള്ളിലുള്ള വസ്തുക്കളെ സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് കോസ്റ്റ്ഗാര്‍ഡ്.
വിഴിഞ്ഞം തുറമുഖത്തു നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടശേഷം അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാര്‍ഡ് . 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡ്. 21 ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നും ക്യാപ്റ്റനടക്കം മൂന്നു പേര്‍ കപ്പലില്‍ തുടരുകയാണെന്നും വ്യക്തമാക്കി കോസ്റ്റ് ഗാര്‍ഡ്.
കപ്പലിന്റെ സ്ഥിരത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതിനിരീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റന്‍, ചീഫ് എന്‍ജിനീയര്‍ ,സെക്കന്‍ഡ് എന്‍ജിനീയര്‍ എന്നിവരാണ് കപ്പലില്‍ തുടരുന്നത്. ചില കണ്ടെയ്‌നറുകള്‍ കടലില്‍ വീണ സാഹചര്യമാണുള്ളതെന്നും അധികൃതര്‍ . ചരക്കു കപ്പലിന്റെ ഒരുവശം ചരിഞ്ഞതിനെത്തുടര്‍ന്നാണ് ഒമ്പത് കണ്ടെയ്‌നനറുകള്‍ കടലില്‍ വീണു പോയത്.
https://www.facebook.com/Malayalivartha