കോഴിക്കോടും ആലുവയിലും റെയില്‍വേ ട്രാക്കില്‍ മരം വീണു

കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മൂന്നു മരങ്ങള്‍ കടപുഴകി വീണു. വീടിന്റെ മേല്‍ക്കൂര റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. റെയില്‍വേ ട്രാക്കിന്റെ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ കാറ്റില്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. അരമണിക്കൂറിനകം ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കൊച്ചി ആലുവ അമ്പാട്ടുകാവില്‍ റെയില്‍വേ ട്രാക്കിലേക്കും മരം വീണു. ഇരുഭാഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അങ്കമാലിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ എറണാകുളത്തും പിടിച്ചിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha