വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വക്കത്ത് സഹകരണ ബാങ്ക് ജീവനക്കാരനായ അനില്‍കുമാര്‍, ഭാര്യ ഷീജ, രണ്ട് ആണ്‍മക്കള്‍ എന്നിവരെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവര്‍ക്കാകട്ടെ ചില സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് സൂചനകളുള്ളത്. ആത്മഹത്യയാണെന്നാണ് നിഗമനം. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അതേസമയം മറ്റൊരു സംഭവത്തില്‍ ഹരിയാനയിലെ പഞ്ച്കുലയില്‍ ഏഴംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടര്‍ 27ല്‍ തിങ്കളാഴ്ച രാത്രിയാണ് ഡെറാഡൂണ്‍ സ്വദേശികളുടെ കാര്‍ കണ്ടെത്തിയത്.
പ്രവീണ്‍ മിത്തല്‍, മാതാപിതാക്കള്‍, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാര്‍ പഞ്ച്കുലയിലെ ഒഴിഞ്ഞ മേഖലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha